• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളിയെ തഴഞ്ഞ് കരസേനക്ക് പുതിയ മേധാവി; വ്യോമസേന, ഐബി, റോ തലപ്പത്തും പുതിയ മേധാവികള്‍

  • By Jince K Benny

ദില്ലി: ഇന്ത്യന്‍ സേനാ വിഭാഗങ്ങളുടെ തലപ്പത്ത് പുതിയ സാരഥികളെ നിയമിച്ചു. കരസേനാ മേധാവിയായി ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനേയും വ്യോമസേന മേധാവിയായി എയര്‍മാര്‍ഷല്‍ ബിഎസ് ധനോവയേയുമാണ് നിയമിച്ചത്. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗും വ്യോമസേനമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയും ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനങ്ങള്‍.

മലയാളിയും സീനിയിറുമായ സതേണ്‍ കമാന്‍ഡിന്റെ മേധാവി ലഫ്. ജനറല്‍ പിഎം ഹാരിസിനെ മറികടന്നാണ് കരസേനാ മേധാവി ലഫ്. ജനറല്‍ റാവത്തിന്റെ നിയമനം. കോഴിക്കോട് സ്വദേശിയാണ് പിഎം ഹാരിസ്. റാവത്തിനേക്കാള്‍ സീനിയറായ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി ഈ മാസം അവസാനം വിരമിക്കും.

കരവ്യോമ സേനകള്‍ക്കു മാത്രമല്ല രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐബി, റോ എന്നിവയ്ക്കും പുതിയ മേധാവികളായി. 1980ലെ ജാര്‍ഖണ്ഡ് കേഡര്‍ ഐപിസ് ഓഫീറും നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറുമായ രാജീവ് ജയിനാണ് പുതിയ ഐബി ഡയറക്ടര്‍. 1981 മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എകെ ദസ്മാനയാണ് റോ ഡയറക്ടര്‍.

സീനിയോരിറ്റി ചട്ടങ്ങള്‍ മറികടന്നുള്ള നിയമനം

പുതിയ കരസേനാ മേധാവി ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിയമനം സീനിയോരിറ്റി ചട്ടങ്ങള്‍ മറികടന്ന്. മലയാളിയായ സതേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പിഎം ഹാരിസിനെ മറികടന്നാണ് ലഫ്. ജനറല്‍ റാവത്തിന്റെ നിയമനം. ലഫ്. ജനറല്‍ റാവത്തിനേക്കാള്‍ സീനിയോരിറ്റിയുള്ള ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി ഈ മാസം ഒടുവില്‍ വിരമിക്കുന്നതിനാല്‍ പരിഗണിച്ചില്ല. ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി സേനയില്‍ പ്രവേശിക്കുന്നത് 1977 ഡിസംബറിലും പിഎം ഹാരിസ് 1978 ജൂണിലുമാണ് സേനയില്‍ പ്രവേശിക്കുന്നത്. ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് ഗൂര്‍ഖാ റൈഫിള്‍സ് അംഗമായി കരസേനയില്‍ എത്തിയത് 1978 ഡിസംബറില്‍ ആയിരുന്നു.

മുമ്പും സേനയില്‍ ചട്ട വിരുദ്ധ നിയമനങ്ങള്‍

ചട്ടവിരുദ്ധ നിയമനങ്ങള്‍ ഇന്ത്യന്‍ സേനയില്‍ ഇതാദ്യമല്ല. 1983ല്‍ ലഫ്. ജന. എസ് വൈദ്യ കരസേന മേധാവിയായത് ലഫ്. ജനറല്‍ എസ്‌കെ സിന്‍ഹയെ മറികടന്നായിരുന്നു. 1972ല്‍ ലഫ്. ജനറല്‍ പിഎസ് ഭഗതിനെ ഒഴിവാക്കി ലഫ്. ജനറല്‍ ജിജി ബേവീറിനെ നിയമിച്ചിരുന്നു. 1988ല്‍ വ്യോമസേന മേധാവിയായി എസ്‌കെ മെഹ്‌റയെ നിയമിച്ചത് എംഎം സിംഗിനെ പിന്തള്ളിയായിരുന്നു. 2014ല്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ പിന്തള്ളിയായിരുന്നു അഡ്മിറല്‍ റോബിന്‍ ധവാന്‍ നാവിക സേന മേധാവിയായി നിയമിതനായത്. സാധാരണ ഗതിയില്‍ സേനാ മേധാവികള്‍ വിരമിക്കുന്നതിന് മൂന്നു മാസം മുമ്പ് പുതിയ മേധാവിയെ പ്രഖ്യാപിക്കണം എന്നാല്‍ ഇത്തവണ അതു പാലിക്കപ്പെട്ടില്ലെന്നും ആരോപണമുണ്ട്.

ചരിത്രം ആവര്‍ത്തിക്കുമോ?

ലഫ്. ജനറല്‍ പിഎം ഹാരിസിന്റെ പ്രതികരണമാണ് ഇനി രാജ്യം ഉറ്റു നോക്കുന്നത്. സര്‍വീസില്‍ തന്റെ ജൂനിയര്‍ ലഫ്. ജനറല്‍ എഎസ് വൈദ്യയ്ക്കു കീഴില്‍ തുടരാന്‍ കഴിയാതെ രാജിവച്ച ലഫ്. ജനറല്‍ എസ്‌കെ സിന്‍ഹയേപ്പോലെ പിഎം ഹാരിസും രാജി വയ്ക്കുമോ? 1988ല്‍ രാജിവെച്ച എംഎം സിന്‍ഹ പിന്നീട് ആസാമിന്റെയും ജമ്മു കശ്മീരിന്റേയും ഗവര്‍ണറായി. കൂടാതെ നേപ്പാളിന്റെ ഇന്ത്യന്‍ അംബാസിഡറായി എന്നതു ചരിത്രം.

റാവത്തിനെ തുണച്ചത്

ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന് തുണയായത് കശ്മീര്‍, ചചൈന അതിര്‍ത്തികളിലും വിദേശത്തുമുള്ള പരിചയ സമ്പത്ത്. ഉത്തരാഖണ്ഡിലെ പൗരഗഡ്വാളിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്‌കോംഗോയിലെ ബഹുരാഷ്ട്ര സേനയെ നയിച്ച ഇദ്ദേഹം ദേശീയ സുരക്ഷ നേതൃത്വം തുടങ്ങിയവയേപ്പറ്റി നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. എംഫില്‍ പിഎച്ച്ഡി ബിരുധങ്ങളും നേടിയട്ടുണ്ട്.

ഉപമേധാവി സ്ഥാനത്തു നിന്നും മേധാവിയായി

നിലവില്‍ വ്യോമസേന ഉപമേധാവിയാണ് പുതിയ മേധാവിയായി ഉയര്‍ത്തപ്പെട്ട എയര്‍മാര്‍ഷല്‍ ബീരേന്ദ്രസിംഗ് ധനോവ. വ്യോമസേന ഉപമേധാവിയാകും മുമ്പ് ദക്ഷിണ-പശ്ചിമ വ്യോമ കമാന്‍ഡിന്റെ മേധാവിയായിരുന്നു. പഞ്ചാബിലെ എസ്എഎസ് നഗറിലാലണ് ജനനം. ഇദ്ദേഹത്തിന്റെ പിതാവും വ്യോമസേന ഓഫീസറായിരുന്നു. 1978ലാണ് വ്യോമസേനയില്‍ പ്രവേശിച്ചത്.

English summary
Lf. Gen. Bipin Rawata appointed as new Army chief superseding Malayali Lt. General. Air Marshal Birendra Singh Dhanoa will replace Air Chief Marshal Arup Raha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more