കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തു ലക്ഷം രൂപയുടെ അഴിമതി; കരസേനയില്‍ ലെഫ്റ്റനന്റ് ജനറലിനെ വിരമിക്കൽ ദിനത്തിൽ ശിക്ഷിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: ഫണ്ട് ദുരുപയോഗം ചെയ്ത ലെഫ്റ്റനന്റ് ജനറലിനെതിരെ വിരമിക്കൽ ദിനത്തിൽ നടപടി. കരസേനയിലെ ലെഫ്റ്റനന്റ് ജനറലാണ് സർവീസിലിരിക്കെ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ നടപടി നേരിടേണ്ടി വന്നത്. സൈന്യത്തിനാവശ്യമായ, 10 ലക്ഷം രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതാണ് നടപടിക്ക് കാരണം. ലെഫ്റ്റനന്റ് ജനറല്‍ സ്വന്തം ആവശ്യത്തിന് പണം ഉപയോഗിച്ചു എന്നാതാണ് കുറ്റം.

അബ്ദുളളക്കുട്ടിയെ ബിജെപി പാളയത്തിലെത്തിച്ചത് കേരളത്തിലെ നേതാക്കളല്ല.. അത് മറ്റൊരു പ്രമുഖൻ!അബ്ദുളളക്കുട്ടിയെ ബിജെപി പാളയത്തിലെത്തിച്ചത് കേരളത്തിലെ നേതാക്കളല്ല.. അത് മറ്റൊരു പ്രമുഖൻ!

സൈനിക കോടതിയുടെ അന്വഷണത്തിലാണ് ആരോപണം തെളിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു നടപടിക്ക് വധേയനായ സൈന്യക ഓഫീസറുടെ വിരമിക്കല്‍ കാലാവധി. ശിക്ഷയും അന്നു തന്നെ വിധിച്ചു. അഴിമതി ആരോപണത്തില്‍ അന്വഷണ ഉത്തരവ് നല്‍കിയത് കരസേനാ മേധാവി വിപിന്‍ റാവത്താണ്. ആരോപണം, കരസേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതോടെ ആര്‍മി ചീഫ് ഉന്നത തല സൈനിക കോടതിയോട് അന്വഷണം ആവശ്യപ്പെട്ടു. മുതിര്‍ന്ന ലെഫ്റ്റനന്റ് ജനറലിനായിരുന്നു അന്വഷണ ചുമതല. കരസേനാ മേധാവിയുടെ പ്രിന്‍സിപ്പല്‍ സ്റ്റാഫ് നേതൃത്വത്തിലുളളതാണ് കേസ് അന്വേഷിച്ച ഉന്നതതല കോടതി .

corruption-

മുതിര്‍ന്ന ലെഫറ്റനന്റ് ജനറല്‍മാര്‍ ഉള്‍പ്പെടുന്നതാണ് പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍മാര്‍. ഇവര്‍ കരസേനാ മേധാവിയെ സഹായിക്കാനായി ചുമതലയുളളവര്‍ ആണ്. ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ദൈന്യംദിന കാര്യങ്ങളില്‍ ഇവര്‍ ആര്‍മി ചീഫിനെ സഹായിക്കുന്നു. കരസേനാ മേധാവി ആയി വിപിന്‍ റാവത്ത് ചുമതല ഏറ്റപ്പോള്‍തന്നെ സേനയിലെ അഴിമതിക്കെതിരെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ വിട്ടുവീഴച ചെയ്യില്ല എന്നതായിരുന്നു മുന്നറിയിപ്പ്. അഴിമതിയും സ്വഭാവ ദൂഷ്യവും കണ്ടെത്തിയ നിരവധി സൈനിക ഉദ്യോഗസ്ഥരെ പെന്‍ഷന്‍ ആനുകൂല്യം റദ്ദാക്കി നേരത്തെയും പുറത്താക്കിയിരുന്നു.

English summary
Lt. General get punishment in retirement day in fund fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X