കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാ മേധാവിയാകും

Google Oneindia Malayalam News

ദില്ലി: ലഫ്റ്റനെന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേന മേധാവിയാകും. കരസേന ബിപിൻ റാവത്ത് ഡിസംബർ 31ന് വിരമിക്കുന്നതിനെ തുടർന്നാണ് കരസേനയ്ക്ക് പുതിയ മേധാവി എത്തുന്നത്. നിലവിൽ കരസേനയിലെ ഉപമേധാവിയാണ് ജനറൽ മനോജ് മുകുന്ദ് നരവാനെ.

ജാമിയയിലെ പോലീസ് വേട്ടയില്‍ ശബ്ദമുയര്‍ത്തി ബോളിവുഡ്... പ്രതിഷേധം അവകാശമെന്ന് രാജ്കുമാര്‍ റാവുജാമിയയിലെ പോലീസ് വേട്ടയില്‍ ശബ്ദമുയര്‍ത്തി ബോളിവുഡ്... പ്രതിഷേധം അവകാശമെന്ന് രാജ്കുമാര്‍ റാവു

കരസേന ഉപമേധാവി പദവിയിൽ എത്തുന്നതിന് മുമ്പ് സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡിനെ നയിച്ചിരുന്നത് മേജർ നരവാനെയായിരുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ 4000 മീറ്റർ അതിർത്തി കാക്കുന്ന വിഭാഗമാണിത്.

army

ജമ്മു കശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉൾപ്പെടെ നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ ഭാഗമായിരുന്ന ജനറൽ നരവാനെ മ്യാൻമാറിൽ മൂന്ന് വർഷം ഡിഫൻസ് അറ്റാഷെയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിരമിക്കുന്ന ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

English summary
Lt. General Manoj Mukund Naravane to be next army chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X