കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബില്ലിലും വെള്ളക്കരത്തിലും 50 ശതമാനം ഇളവ്: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കശ്മീരിൽ പാക്കേജ്

Google Oneindia Malayalam News

ശ്രീനഗർ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന ബിസിനസ് മേഖലയ്ക്ക് 1,350 കോടിയുടെ ദുരിതാശ്വാശ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ലഫ്റ്റന്റ് ഗവർണറായി ചുമതലേറ്റ മനോജ് സിൻഹയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമേ 50 ജമ്മു കശ്മീരിലെ ജനങ്ങളുടെ വൈദ്യുതി, വെള്ളം ബില്ലുകൾ എന്നിവ 50 ശതമാനമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. അടുത്ത ഒരു വർഷത്തേക്കാണ് പ്രഖ്യാപനം. ഇടത്തരം സംരംഭങ്ങൾ, ടൂറിസം വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാവും.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവുന്ന ഘടകങ്ങള്‍; നിതീഷ്‌കുമാര്‍ തെറിക്കുമോ?ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവുന്ന ഘടകങ്ങള്‍; നിതീഷ്‌കുമാര്‍ തെറിക്കുമോ?

 1350 കോടിയുടെ പാക്കേജ്

1350 കോടിയുടെ പാക്കേജ്

ജമ്മുകശ്മീരിലെ ദുരിതം അനുഭവിക്കുന്ന കാർഷിക മേഖലയ്ക്ക് വേണ്ടി 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആത്മനിർഭർ ഭാരതിന് കീഴിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്ക് പുറമേയാണിതെന്നും ലഫ്റ്റന്റ് ഗവർണർ മനോജ് സിൻഹയാണ് വ്യക്തമാക്കിയത്. അതേസമയം വായ്പയെടുത്തവരെ 2021 മാർച്ച് വരെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വ്യാവസായിക നയം

വ്യാവസായിക നയം

ജമ്മുകശ്മീരിലെ വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പുതിയ വ്യാവസായിക നയവും ഉടൻ പ്രഖ്യാപിക്കും. 2019 ആഗസ്റ്റ് 5ന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലഫ് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ബിസിനസ് സമൂഹത്തിന് പിന്തുണ നൽകുന്നതിനുമായി ഒരു പാനലിന് രൂപം നൽകാനും അദ്ദേഹം കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. പ്രസ്തുത കമ്മിറ്റി സെപ്തംബർ ഒന്നിന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ആദ്യമായാണ് ഒരു കമ്മറ്റി 12 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 ബില്ലിൽ 50% ഇളവ്

ബില്ലിൽ 50% ഇളവ്

ബിസിനസ് സമൂഹത്തിൽ നിന്ന് വായ്പയെടുക്കുന്ന ഓരോരുത്തർക്കും നടപ്പുസാമ്പത്തിക വർഷത്തിൽ അടുത്ത ആറ് മാസത്തേക്ക് നിബന്ധനകളൊന്നുമില്ലാതെ അഞ്ച് ശതമാനം പലിശ ഇളവ് നൽകുമെന്ന് ലഫ് ഗവർണർ വ്യക്തമാക്കിയിരുന്നു. ഇത് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ കണ്ടെത്താൻ വലിയ തോതിൽ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഒരു വർഷത്തേക്ക് വൈദ്യുതി- വെള്ളം ബില്ലുകളിൽ 50 ശതമാനത്തിന്റെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 105 കോടി രൂപയാണ് ചെലവഴിക്കുക. കർഷകർക്കും ബിനിനസ് രംഗത്തുള്ളവർക്കും മറ്റുള്ളവർക്കും ഫലം ലഭിക്കുന്നതാണ് ഈ പ്രഖ്യാപനമെന്നും സിൻഹ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam
 ക്രെഡിറ്റ് കാർഡ് സംവിധാനം

ക്രെഡിറ്റ് കാർഡ് സംവിധാനം


ക്രെഡിറ്റ് കാർഡ് സംവിധാനത്തിന് കീഴിൽ കൈത്തറി, കരകൌശല വ്യവസായത്തിൽ ജോലി ചെയ്യുന്നവർക്ക് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ വായ്പ ലഭിക്കാനുള്ള പദ്ധതിയും സർക്കാർ ഒരുക്കുന്നുണ്ട്. ഏഴ് ശതമാനം പലിശ ഇളവാണ് ഇവർക്ക് നൽകുക. ഇതിന് പുറമേ ഒക്ടോബർ ഒന്ന് മുതൽ ജമ്മു കശ്മീർ ബാങ്ക് യുവാക്കൾക്കും സ്ത്രീ സംരംഭങ്ങൾക്കുമായി പ്രത്യേക ഡെസ്ക് ആരംഭിക്കുമെന്നും ലഫ് ഗവർണർ വ്യക്തമാക്കി.

English summary
Lt. Governor Manoj Sinha announces economic relief package of ₹ 1,350 crore, 50% discount in water, power bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X