കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ടിസി ക്യാഷ് വൗച്ചര്‍: കേന്ദ്രസര്‍ക്കാരിതര ജീവനക്കാര്‍ക്കും ആദായ നികുതി ഇളവ്

Google Oneindia Malayalam News

ദില്ലി: ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) ക്യാഷ് വൗച്ചര്‍ പദ്ധതി പ്രകാരമുള്ള ആദായ നികുതി ഇളവ് ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിതര ജീവനക്കാര്‍ക്കും ലഭ്യമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ കേന്ദ്രസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്.

cash

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പരമാവധി എല്‍ടിസി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇളവ് ലഭിക്കുക. 12 ശതമാനമോ അതിലധികമോ ജിഎസ്ടി നല്‍കുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ഈ ആനുകൂല്യം ലഭിക്കുക. ബില്ലില്‍ ജിഎസ്ടി നമ്പറും എത്ര തുകയാണ് ജിഎസ്ടി അടച്ചതെന്നും വ്യക്തമാക്കേണ്ടതുണ്ട്. 2020 ഒക്ടോബര്‍ 12നും 2021 മാര്‍ച്ച് 31നും ഇടയിലുള്ള ബില്ലുകളാണ് ആനുകൂല്യം ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടത്.

Recommended Video

cmsvideo
Russia stoped vaccine trial | Oneindia Malayalam

ഭവന വാടക അലവന്‍സ് (എച്ച്ആര്‍എ), ഗ്രാറ്റുവിറ്റി അലവന്‍സ്, ലീവ് എന്‍കാഷ്‌മെന്റ്, ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിഎ) പോലുള്ള ചില അലവന്‍സുകളുമായി ബന്ധപ്പെട്ട് ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നു. ഈ പദ്ധതിയാണ് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി). ജീവനക്കാര്‍ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന യാത്രകള്‍ക്കായി എല്‍ടിഎ ഇളവ് അവകാശപ്പെടാം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള സ്‌കെയിലോ അവകാശമോ അനുസരിച്ച് നാല് വര്‍ഷം കൂടുമ്പോള്‍ (ഇന്ത്യയില്‍ എവിടെയും) എല്‍ടിസി ഇളവ് നേടാനാവുന്നതാണ്.

English summary
LTC Cash Voucher: Government extend this scheme for non- central government employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X