കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയിലിനു മുന്നിൽ അമ്മയുടെ ശകാരം ഏറ്റില്ല; ഇരയായത് ആറാം ക്ലാസുകാരൻ, കുട്ടിക്ക് സംഭവിച്ചത്

ഞയറാഴ്ചയാണ് കുട്ടി ആത്മഹത്യ ചെയ്തത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ലക്നൗ: ബ്ലൂവെയിൽ ഗെയിമിന് അടിമപ്പെട്ട് ആറാം ക്ലാസുകാർ അത്മഹത്യ ചെയ്തതു. ഉത്തർപ്രദേശിലെ മൗദഹ ഗ്രാമത്തിലാണ് സംഭവം. പാർഥ് സിംഗ് എന്ന 13 കാരന്റെ ജീവനാണ് മരണക്കളി എടുത്തത്.

bule whales

 ദുരിതം അവസാനിക്കാതെ റോഹിങ്ക്യകൾ! മ്യാൻമാറിൽ സംഘര്‍ഷം രൂക്ഷം; കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക് ദുരിതം അവസാനിക്കാതെ റോഹിങ്ക്യകൾ! മ്യാൻമാറിൽ സംഘര്‍ഷം രൂക്ഷം; കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക്

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കുറച്ചു ദിവസങ്ങൾ മുൻപാണ് കുട്ടി ബ്ലൂവെയിൽ ഗെയിം കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടിയെ ശാസിക്കുകയും ഇനി ഗെയിം കളിക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പിതാവ് സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മൊബൈലിൽ നിന്ന് കുട്ടിഗെയിം കളിക്കുന്നത് പതിവാക്കിയിരുന്നു. ഞയറാഴ്ച കുട്ടി മുറിയിൽ കയറി വാതിലടച്ചിരുന്നു. ഏറെ നേരമായിട്ടും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് പിതാവ് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെ കുറിച്ചു പോലീസ് അന്വേഷിച്ചു വരുകയാണെന്നും കുട്ടിയുടെ ഫോൺ സങ്കേതിക വിഭാഗം പരിശോധിക്കുകയാണെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കൗമാരക്കാരുടെ ജീവനെടുക്കുന്നു

കൗമാരക്കാരുടെ ജീവനെടുക്കുന്നു

മരണക്കളിയെന്ന് അറിയപ്പെടുന്ന ബ്ലൂവെയിൽ ഗെയിം ഇപ്പോഴും കൗമാരക്കാരുടെ ജീവനെടുക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ഐടി മന്ത്രാലയും ഗെയിം നിരോധിച്ചിട്ടും ഇതിന്റ ലിങ്കുകൾ ഇപ്പോഴും വ്യാപകമാകുന്നുണ്ട്.

മരണക്കളി കാർന്നെടുത്തത് നിരവധി ജീവനുകൾ

മരണക്കളി കാർന്നെടുത്തത് നിരവധി ജീവനുകൾ

ബ്ലൂവെയിൽ ഗെയിം വേരുറപ്പിച്ച് അധികനാളുകളായിട്ടില്ലെങ്കിലും ഇതിനോടകം തന്നെ നിരവധി ജീവനുകളാണ് ഇത് കാർന്നെടുത്തത്. വിദേശത്ത് ജീവനെടുത്ത മരണക്കളി ഇപ്പോൾ ഇന്ത്യയിൽ വ്യാപകമായിരിക്കുകയാണ്

 70 ദിവസത്തെ കളി

70 ദിവസത്തെ കളി

50 ഘട്ടങ്ങളും 70 ദിവസം നീണ്ടു നിൽക്കുന്ന ഗെയിമാണ് ബ്ലൂവെയിൽ. 50 ഘട്ടകളിൽ നിരവധി ക്രൂരവും മൃഗീയവുമായ ഘട്ടങ്ങളുണ്ട്. ദി ബ്ലൂവെയിൽ , എ57 പോലുള്ള വികെ നെറ്റ് ഗ്രൂപ്പുകളിലാണ് ഈ ഗെയിം നടക്കുന്നത്.

ശരിക്കും മരണക്കുരുക്ക്

ശരിക്കും മരണക്കുരുക്ക്

ബ്ലൂവെയിൽ ഗെയിമിന്റെ കയ്യിൽ അകപ്പെട്ടാൽ രക്ഷപ്പെട്ടു പോകുകയെന്നത് ഏറെ പ്രയാസകരണമാണ്. ഈ ഗെയിം കളിച്ചു തുടങ്ങിയാൽ പുറത്തു പോകാൻ സാധിക്കുകയില്ല ഫോണിൽ ബ്ലൂവെയിൽസ് ഡൗൺലോഡ് ചെയ്താൽ പിന്നീട് ഒരിക്കലും ഇത് ഡിലീറ്റ് ചെയ്യാൻ കഴിയില്ലത്രേ. കൂടാതെ ഈ ആപ്പിലൂടെ മെബൈലിലെ എല്ലാം വിവരങ്ങളും ഹാക്ക് ചെയ്യാൻ സാധിക്കും .

 ആദ്യം ഉത്തരേന്ത്യയിൽ

ആദ്യം ഉത്തരേന്ത്യയിൽ

ആദ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബ്ലൂവെയിൽ ചുവടുറപ്പിച്ചത്. നിരവധി കുട്ടികളുടെ ജീവനാണ് മരണക്കളി പിടിമുറുക്കിയത്.

മരണക്കളി കേരളത്തിലും

മരണക്കളി കേരളത്തിലും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലെ കൗമാരങ്ങളും മരണക്കളിയുടെ കയ്യിൽ അകപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ പലയിടത്തും മരണക്കളിയിൽ അകപ്പെട്ട് ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.തിരുവനന്തപുരത്ത് 16 കാരന്റെ മരണത്തിനു ശേഷമാണ് ബ്ലൂവെയിൽ കേരളത്തിലെ കൗമാരക്കാരേയും പിടിമുറിക്കിയിട്ടുണ്ടെന്നു വ്യക്തമായത്.

 നിരവധിപ്പോർ ഇതിന്റെ പിടിയിൽ

നിരവധിപ്പോർ ഇതിന്റെ പിടിയിൽ

പകുതി വഴിയിൽ വച്ച് നിർത്തി പ്പോരാൻ സാധിക്കാത്തതിനാൽ ഇതിന്റെ ഭീകരത മനസിലാക്കിയിട്ടും നിരവധിപ്പേർ ഇപ്പോഴും ഈ ഗെയിം കളിക്കുന്നുണ്ട്. എന്നാൽ അവർക്കെല്ലാം തന്നെ അറിയാം ഒരിക്കലും ഇതിൽ നിന്ന് പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാൻ സാധിക്കുകയില്ലയെന്നത്.

English summary
Another alleged incident of suicide due to the Blue Whale Challenge has been reported from Lucknow. A 13-year-old boy, Parth Singh, was found hanging in his bedroom on Sunday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X