പോലീസ് സ്റ്റേഷനില്‍ മസാജിങ്; ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു
ലക്നൗ: പോലീസ് സ്റ്റേഷനിലെത്തുന്ന പാവപ്പെട്ട ഗ്രാമീണരെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കുന്നത് ഉത്തരേന്ത്യയിലെ ചില പോലീസുകാരുടെ സ്ഥിരം ഏര്‍പ്പാടാണ്. കാല് തിരുമ്മിക്കുകയും ഷൂസ് പോളീഷ് ചെയ്യുകയും തുടങ്ങി ഓഫീസ് വൃത്തിയാക്കുന്ന ജോലികള്‍വരെ ഇവരെക്കൊണ്ട് പോലീസുകാര്‍ ചെയ്യിക്കാറുണ്ട്.
പലരും അക്ഷരാഭ്യാസമില്ലാത്തവരും വളരെ പാവപ്പെട്ടവരുമായതിനാല് പോലീസുകാര്‍ക്കെതിരെ പരാതി നല്‍കാറില്ല. എന്നാല്‍, ഇത്തരം ചില കാര്യങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയവഴി വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഇത്തരത്തിലുള്ള ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ലക്നൗവിലെ മോഹന്‍ലാല്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ നിന്നാണ്.

പോലീസുകാരന് ഫോണ്വിളിച്ചുകൊണ്ടിരിക്കുമ്പോള് അയാള്‍ക്ക്മുന്നില്‍ താഴെയിരിക്കുന്നയാള്‍ കാല് തരുമ്മിക്കൊടുക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയവഴി പുറത്തുവന്നത്. സംഭവം വിവാദമായതോടെ എസ്ഐ റാം യാദവിനെ പോലീസ് സൂപ്രണ്ട് മഞ്ജില്‍ സാഹ്നി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വിഷയത്തില്‍ കാല് തിരുമ്മുന്നയാള് പരാതി നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലെത്തിയതാണോ എന്നും സംശയമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications