കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷനില്‍ മസാജിങ്; ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: പോലീസ് സ്‌റ്റേഷനിലെത്തുന്ന പാവപ്പെട്ട ഗ്രാമീണരെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കുന്നത് ഉത്തരേന്ത്യയിലെ ചില പോലീസുകാരുടെ സ്ഥിരം ഏര്‍പ്പാടാണ്. കാല്‍ തിരുമ്മിക്കുകയും ഷൂസ് പോളീഷ് ചെയ്യുകയും തുടങ്ങി ഓഫീസ് വൃത്തിയാക്കുന്ന ജോലികള്‍വരെ ഇവരെക്കൊണ്ട് പോലീസുകാര്‍ ചെയ്യിക്കാറുണ്ട്.

പലരും അക്ഷരാഭ്യാസമില്ലാത്തവരും വളരെ പാവപ്പെട്ടവരുമായതിനാല്‍ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കാറില്ല. എന്നാല്‍, ഇത്തരം ചില കാര്യങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയവഴി വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഇത്തരത്തിലുള്ള ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ലക്‌നൗവിലെ മോഹന്‍ലാല്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നാണ്.

footmassage

പോലീസുകാരന്‍ ഫോണ്‍വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ക്ക്മുന്നില്‍ താഴെയിരിക്കുന്നയാള്‍ കാല്‍ തരുമ്മിക്കൊടുക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയവഴി പുറത്തുവന്നത്. സംഭവം വിവാദമായതോടെ എസ്‌ഐ റാം യാദവിനെ പോലീസ് സൂപ്രണ്ട് മഞ്ജില്‍ സാഹ്നി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

വിഷയത്തില്‍ കാല്‍ തിരുമ്മുന്നയാള്‍ പരാതി നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനിലെത്തിയതാണോ എന്നും സംശയമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

English summary
Lucknow cop gets foot massage in police station, suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X