ബാങ്കിൽ ആളാെഴിയുന്നത് വരെ കാത്തിരുന്നു, കത്തി കാണിച്ച് പണം കവർന്നു; അജ്ഞാതനെ തിരയുന്നു
ലഖ്നൗ: ബാങ്കിൽ ഹെൽമെറ്റ് ധരിച്ച് എത്തി അജ്ഞാതൻ ലക്ഷങ്ങൾ തട്ടിയെടുത്തു. ജീവനക്കാരെ ഭീഷണപ്പെടുത്തി എട്ടര ലക്ഷത്തിൽ അധികം രൂപയാണ് കവർന്നത്. ഉത്തർപ്രദേശിലെ ഗോണ്ടിയിലുള്ള പ്രഥമ യു പി ഗ്രാമീണ ബാങ്ക് ശാഖയിലായിരുന്നു സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങൾ ബാങ്കിലെ സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഹെൽമെറ്റ് ധരിച്ചെത്തിയ വ്യക്തി ഏറെ നേരം ക്യാഷറുടെ കൗണ്ടറിന് പുറത്ത് കാത്ത് നിൽക്കുന്നത് സി സി ടി വി ദശ്യങ്ങളിൽ കാണാം. പിന്നീട് നേരെ ക്യാഷ് കൗണ്ടറിന് അകത്തേക്ക് കയറി. ബാങ്കിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി ഇയാൾ ക്യൂബിക്കിളിൽ കയറുന്നത് തടയാൻ ശ്രമിച്ചപ്പോൾ കള്ളൻ കയ്യിൽ ഉണ്ടായിരുന്ന കത്തി പുറത്തെടുത്തു.

കത്തി ജീവനക്കാരിയുടെ കഴുത്തിൽ വെച്ച് ഭീഷണി പെടുത്തിയതോടെ അവർക്ക് മുന്നിൽ മറ്റ് വഴിതൾ ഇല്ലാതായി. മോഷ്ടാവ് ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് ക്യാഷർ തന്നെ പണം എടുത്ത് മോഷ്ടാവിന്റെ ബാഗിൽ ഇട്ടുകൊടുക്കുകയായിരുന്നു. ബഹളം ഒന്നും ഉണ്ടാക്കാതെ ഇയാൾ ബാങ്കിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്യുന്നു.
നഗരത്തിലെ വി ഐ പി ഏരിയയിലുള്ള ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. മോഷ്ടാവ് പോയ ഉടൻ മാനേജർ പോലീസിനെ വിവരം അറിയിച്ചു. ഉന്നത ഉദ്യോഹസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തു. മോഷ്ടാവിനെ കണ്ടെത്താൻ അഞ്ച് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12. 15 നാണ് മോഷണം സംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഹെൽമെറ്റ് ധരിച്ച് കൊണ്ട് ബാങ്കിൽ കയറിയ മോഷ്ടാവ് ആളുകൾ എല്ലാം ഒഴിയുന്നത് വരെ 20 മിനിറ്റ് കാത്തിരുന്നു. അതിനുശേഷമാണ്. മോഷണം തുടങ്ങിയത്. പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.


Click it and Unblock the Notifications