കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍മക്കള്‍ക്ക് കാമുകന്മാരുണ്ടെന്ന് സംശയം; അച്ഛനും അമ്മയും ചേര്‍ന്ന് കനാലില്‍ വലിച്ചെറിഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

ലുധിയാന: പെണ്‍മക്കള്‍ക്ക് കാമുകന്മാരുണ്ടെന്ന സംശയത്താല്‍ അച്ഛനും അമ്മയും ചേര്‍ന്ന്് ഇരുവരെയും കനാലില്‍ വലിച്ചെറിഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തില്‍ പതിനഞ്ചുകാരിയായ ജ്യോതിയെന്ന പെണ്‍കുട്ടി മരിച്ചു. മറ്റൊരു പെണ്‍കുട്ടി പ്രീതി രക്ഷപ്പെട്ടു.

ഓട്ടോ ഡ്രൈവറായ ഉദയ് ചാന്ദും ഭാര്യ ലക്ഷ്മിയും ചേര്‍ന്ന് മക്കളെ മയക്കുമരുന്ന് നല്‍കിയശേഷം കനാലില്‍ വലിച്ചെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും സംഭവത്തിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. രണ്ട് പെണ്‍കുട്ടികളും പത്താംക്ലാസില്‍ പഠിക്കുന്നവരാണ്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടുവന്നശേഷം മാതാപിതാക്കള്‍ ഇവരെ ചോദ്യം ചെയ്തിരുന്നതായി പോലീസ് ഇന്‍സ്‌പെക്ടരല്‍ ദേവീന്ദര്‍ ശര്‍മ പറഞ്ഞു.

girls-with-flowers-145939734100

പിന്നീട് ആഹാരത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഇരുവരെയും മയക്കിയശേഷമാണ് കടുംകൈ ചെയ്തത്. കനാലില്‍ എറിയുന്നതിന് മുന്‍പ് ജ്യോതിയുടെ കഴുത്തില്‍ ഷാള്‍കൊണ്ട് മുറുക്കിയിരുന്നു. ഇതാണ് മരണത്തിനിടയാക്കിയെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടികള്‍ കനാലില്‍ മുങ്ങുന്നത് കണ്ട് പ്രദേശവാസികളാണ് ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലാക്കിയത്. ജ്യോതി പിന്നീട് മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ രക്ഷപ്പെട്ട പ്രീതി ആദ്യം തയ്യാറായിരുന്നില്ല. തങ്ങള്‍ യാചകരാണെന്നും വഴിയില്‍ നിന്നും ലഭിച്ച ഭക്ഷണം കഴിച്ചാണ് അവശരായതെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് വിശദമായി കൗണ്‍സില്‍ ചെയ്തതോടെ പെണ്‍കുട്ടി സത്യം തുറന്നു പറയുകയായിരുന്നു. ബിഹാറില്‍ നിന്നെത്തിയ കുടുംബം ലുധിയാനയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Ludhiana girls thrown by parents in canal for having boyfriends, one dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X