ലൈസന്‍സില്ലാത്ത ആസിഡ് ബാറുകള്‍ സജീവം
ലുധിയാന: പഞ്ചാബില്‍ ലൈസന്‍സില്ലാത്ത ആസിഡ് ബാറുകള്‍ സജീവമെന്ന് പോലീസ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പാണ് ആസിഡുകള്‍ വില്‍പന നടത്തുന്നത് സുപ്രീംകോടതി നിരോധിച്ചത്. ആസിഡുകള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുതിയ റിപ്പോര്‍ട്ട്.
ലൈസന്‍സില്ലാതെ ആസിഡുകള്‍ വില്‍ക്കാന്‍ പാടില്ല എന്നാണ് നിയനം അനുശാസിക്കുന്നത്. ലൈസന്‍ എടുത്ത വ്യക്തിക്ക് മാത്രമേ ആസിഡ് വില്‍പ്പന നടത്താന്‍ പാടുള്ളൂ. ആസിഡ് വാങ്ങുന്ന വ്യക്തി വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കുകയും ചെയ്യണം.

ആസിഡ് വാങ്ങുന്ന വ്യക്തിയില്‍ നിന്നും ഐഡന്റിറ്റി പ്രൂഫ് വാങ്ങിയിരിക്കണം, പ്രായപ്പൂര്‍ത്തിയാകത്തവര്‍ക്ക് വില്‍പ്പന നടത്താനും പാടില്ല എന്നും നിയമത്തില്‍ പറയുന്നു. വില്‍പ്പന നടത്തിയതിന് സ്റ്റോക്ക് റെക്കോര്‍ഡില്‍ തെളിവുകള്‍ കടയുടമ സൂക്ഷിച്ചിരിക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയുള്ള ബാറുകളാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത്.
ഇത്തരം ബാറുകള്‍ അടച്ചുപ്പൂട്ടുന്ന നടപടികള്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പോലീസ്. ആസിഡ് ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുന്നതിന് ഇത്തരം ബാറുകള്‍ കാരണമാകുന്നുണ്ട്.












Click it and Unblock the Notifications