Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫലിയുടെ വര്‍ഷം തന്നെ 2024! ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്, വീണത് പ്രമുഖ നിക്ഷേപകര്‍

മുംബൈ: 2024 ലെ ഓഹരി വിപണിയില്‍ നിന്നും വലിയ നേട്ടം കൊയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്നും നേട്ടമുണ്ടാക്കിയ ഇന്ത്യയിലെ പ്രമുഖ വ്യക്തിഗത നിക്ഷേപകരില്‍ യൂസഫലിയും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രൈംഇന്‍ഫോബേസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള മണികണ്‍ട്രോള്‍ തയ്യാറാക്കിയ 2024-ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 15 വ്യക്തിഗത നിക്ഷേപകരിലാണ് യൂസഫലിയും ഉള്‍പ്പെട്ടിരിക്കുന്നത്.

യൂസഫലിയുടെ പോര്‍ട്ട്‌ഫോളിയോ ഈ വര്‍ഷം 28 ശതമാനം നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023 ഡിസംബര്‍ 31 ന് യൂസഫലിയുടെ പോര്‍ട്ട്‌ഫോളിയോ മൂല്യം 1672 കോടി രൂപയായിരുന്നെങ്കിലും 2024 ഡിസംബര്‍ 19 വരെയുള്ള കണക്ക് പ്രകാരം 2135 കോടി രൂപയുടെ ഓഹരികളാണ് യൂസഫലിയുടെ പേരിലുള്ളത്. നാല് കമ്പനികളിലാണ് യൂസഫലിക്ക് നിക്ഷേപമുള്ളത് എന്നാണ് ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പറയുന്നത്.

Yusuff Ali

നാലും ബാങ്ക് ഓഹരിയാണ് എന്നതാണ് മറ്റൊരു കൗതുകം. സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലാണ് യൂസഫലിക്ക് ഓഹരി പങ്കാളിത്തം ഉള്ളത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.32 ശതമാനം ഓഹരിയും സിഎസ്ബി ബാങ്കില്‍ 2.17 ശതമാനവും ഓഹരിയും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 4.49 ശതമാനം ഓഹരികളും ആണ് യൂസഫലിക്കുള്ളത്.

3.10 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫെഡറല്‍ ബാങ്കില്‍ അദ്ദേഹത്തിനുള്ളത്. ആശിഷ് കച്ചോലിയ, മുകുള്‍ അഗര്‍വാള്‍, ആകാശ് ബന്‍ഷാലി, അനുജ് ഷേത്ത് തുടങ്ങിയ നിക്ഷേപകരാണ് 2024 ലെ ഓഹരി വിപണിയില്‍ നിന്നും വലിയ നേട്ടമുണ്ടാക്കിയത്. ആശിഷ് കച്ചോളിയയുടെ പോര്‍ട്ട്ഫോളിയോ ഈ വര്‍ഷം 88 ശതമാനത്തിലധികം ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

മുകുള്‍ അഗര്‍വാളിന്റെ പോര്‍ട്ട്‌ഫോളിയോ മൂല്യത്തില്‍ 46 ശതമാനവും ആകാശ് ബന്‍ഷാലിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ 43 ശതമാനവും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അനുജ് ഷെത്ത്, നെമിഷ് ഷാ, ആശിഷ് ധവാന്‍ എന്നിവരുടെ പോര്‍ട്ട്‌ഫോളിയോ 25-30 ശതമാനം വര്‍ധിച്ചു. അതേസമയം ഹേമേന്ദ്ര കോത്താരി, രാധാകിഷന്‍ ധമാനി തുടങ്ങിയ മുതിര്‍ന്ന നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോയില്‍ യഥാക്രമം 21%, 19% ഇടിവാണ് ഉണ്ടായത്.

ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകിഷന്‍ ധമാനിയുടെ പോര്‍ട്ട്‌ഫോളിയോ 19 ശതമാനം ഇടിഞ്ഞെങ്കിലും മൂല്യം 1,62,798 കോടി രൂപയാണ്. അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ കഴിഞ്ഞ വര്‍ഷത്തിനിടെ മൂന്ന് ശതമാനമാണ് ഉയര്‍ന്ന് 52948 കോടി രൂപ മൂല്യത്തില്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+