കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍റെ തീരുമാനത്തില്‍ ഇടഞ്ഞ് ലുലു ഗ്രൂപ്പ്; ആന്ധ്രയിലെ 2200 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: ആന്ധ്രപ്രദേശില്‍ നടത്താനിരുന്ന 2200 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് ലുലു ഗ്രൂപ്പ് പിന്‍മാറിയേക്കും. വിശാഖപട്ടണത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉള്‍പ്പടേയുള്ള പദ്ധതിക്കായി ലുലു ഗ്രൂപ്പിന് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ 13.83 ഏക്കര്‍ ഭൂമി അനുവദിച്ച തീരുമാനം ജഗന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ലുലു ഗ്രൂപ്പിന്‍റെ പിന്മാറ്റം.

അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിന് പുറമെ, ഷോപ്പിങ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ നിര്‍മ്മിക്കാനായി 2200 കോടി രൂപയുടെ നിക്ഷേപം നടത്താനായിരുന്നു ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ നടത്തില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ലക്ഷ്യം

ലക്ഷ്യം

വിശാഖപട്ടണത്തെ കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഷോപ്പിങ് ഹബ്ബാക്കി മാറ്റുന്നതിലൂടെ 5000 പേര്‍ക്ക് നേരിട്ടും അത്രയും തന്നെ ആളുകള്‍ക്ക് അല്ലാതേയും തൊഴിലൊരുക്കുന്ന പദ്ധതിയായിരുന്നു ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. 7000 ആളുകളെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്‍ററിനായിരുന്നു വിശഖപട്ടണത്ത് പദ്ധതി തയ്യാറാക്കിയിരുന്നത്.

2018 ഫെബ്രുവരിയില്‍

2018 ഫെബ്രുവരിയില്‍

പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുകയും ലുലു ഗ്രൂപ്പ് ചിലവഴിച്ചിരുന്നു. 2018 ഫെബ്രുവരിയില്‍ പദ്ധതിയുടെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍വ്വഹിക്കുകയും ചെയ്തു. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അധ്യക്ഷത വഹിച്ച സദസ്സിലായിരുന്നു ശിലാസ്ഥാപന ചടങ്ങ്.

നായിഡു പറഞ്ഞത്

നായിഡു പറഞ്ഞത്

ലോക നിലവാരത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശേഷി ലുലു ഗ്രൂപ്പിനുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് ലുലുവിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചതെന്നായിരുന്നു ചടങ്ങില്‍ ചന്ദ്രബാബു നായിഡു പറഞ്ഞത്. ലുലുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെത്തി നേരിട്ട് വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

2021 ല്‍ പൂര്‍ത്തിയാക്കും

2021 ല്‍ പൂര്‍ത്തിയാക്കും

പദ്ധതി 2021 ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ശിലാസ്ഥാപന ചടങ്ങില്‍ പറഞ്ഞത്. പദ്ധതിയോട് അനുബന്ധിച്ച് 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാള്‍, ഹോട്ടല്‍ എന്നിവയും നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എതിര്‍പ്പ്

എതിര്‍പ്പ്

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷയെത്തുടർന്നാണ് സർക്കാർ പാട്ടത്തിന് ഭൂമി നൽകാൻ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ലുലു ഗ്രൂപ്പിന് കുറഞ്ഞ വിലയ്ക്ക് വാണിജ്യ തലസ്ഥാനമായ വിശാഖപട്ടണത്ത് ഭൂമി നല്‍കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണ കക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നത്.

4.51 ലക്ഷം രൂപയ്ക്ക്

4.51 ലക്ഷം രൂപയ്ക്ക്

ഏക്കറിന് 50 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി മാസം 4.51 ലക്ഷം രൂപയ്ക്ക് ലുലു ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിനെതിരെയായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പ്രതീഷേധം. ഭരണത്തിലെത്തിയാല്‍ ചന്ദ്രബാബു നായിഡു സര്‍ക്കാറിന്‍റെ തീരുമാനം ജഗന്‍ മോഹന്‍ റദ്ദാക്കുമെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നു.

റദ്ദ് ചെയ്തു

റദ്ദ് ചെയ്തു

പ്രതീക്ഷിച്ചത് പോലെ ഭരണത്തിലേറി അധികം കഴിയുന്നതിന് മുമ്പ് തന്നെ ലുലുഗ്രൂപ്പിന് ഭൂമി നല്‍കിയ തീരുമാനം ജഗന്‍ സര്‍ക്കാര്‍ ഈ മാസം ആദ്യം റദ്ദ് ചെയ്യുകയും ചെയ്തു. പദ്ധിതി ലേലം കൊള്ളാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നടത്തിയതെന്ന് തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗം ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളെ ബാധിക്കില്ല

മറ്റ് സംസ്ഥാനങ്ങളെ ബാധിക്കില്ല

കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്പേട്ടില്‍ 498.93 ഏക്കര്‍ ഭൂമി നായിഡുവിന്‍റെ ബന്ധുവിന്‍റെ കമ്പനിക്ക് അനുവദിച്ച് തീരുമാനവും മന്ത്രിസഭാ യോഗം റദ്ദാക്കി. അതേസമയം, കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിക്ഷേപ പദ്ധതികളെ ആന്ധ്രയിലെ ലുലു ഗ്രൂപ്പിന്‍റെ പിന്മാറ്റം ബാധിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്ധ്രയ്ക്ക് പുറമെ

ആന്ധ്രയ്ക്ക് പുറമെ

ആന്ധ്രയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, തെലങ്കാനയിലും വലിയ തോതില്‍ നിക്ഷേപം നടത്തുമെന്ന് ലുലുഗ്രൂപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ 2000 കോടിയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ നാലു ഷോപ്പിങ് മാളുകൾ സ്ഥാപിക്കാനാണ് പദ്ധതി.ആന്ധ്രയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, തെലങ്കാനയിലും വലിയ തോതില്‍ നിക്ഷേപം നടത്തുമെന്ന് ലുലുഗ്രൂപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ 2000 കോടിയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ നാലു ഷോപ്പിങ് മാളുകൾ സ്ഥാപിക്കാനാണ് പദ്ധതി.

ലഖ്‌നൗവിൽ

ലഖ്‌നൗവിൽ

ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളിന്റെ നിർമാണം ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ലഖ്‌നൗവിൽ പുരോഗമിക്കുകയാണ്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നും എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

 ഒഡീഷ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കര്‍ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കി എംഎല്‍എ ഒഡീഷ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കര്‍ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കി എംഎല്‍എ

 നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ശരദ് പവാര്‍; മോദിയുടെ എന്‍സിപി പുകഴ്ത്തലിന് പിന്നാലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ശരദ് പവാര്‍; മോദിയുടെ എന്‍സിപി പുകഴ്ത്തലിന് പിന്നാലെ

English summary
Lulu Group abandons Rs 2200 cr project in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X