ലുലു ഗ്രൂപ്പിന് ഭൂമി കിട്ടിയത് നാലിലൊന്ന് വിലക്ക്: നായിഡുവിന് യൂസഫ് അലിയോടുള്ള ഈ സ്നേഹത്തിന് പിന്നിലെന്ത്
സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ എതിർപ്പ് ഉയർന്നിട്ടും ലുലു ഗ്രൂപ്പിന്‍റെ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ആന്ധ്ര പ്രദേശ് സർക്കാർ. ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ മന്ത്രിസഭ യോഗത്തില്‍ ലുലു വിഷയത്തില്‍ നിശിതമായ വിമർശനം ഉയത്തിയെങ്കിലും ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ വൈകാതെ തന്നെ പുറത്തിറക്കി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം യു എ ഇയില്‍ എത്തിയ ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി.
വിശാഖപട്ടണത്തെ മാള്‍ 2028 ല്‍ പ്രവർത്തന സജ്ജമാകുമെന്ന ഉറപ്പ് കൂടിക്കാഴ്ചയില്‍ എംഎ യൂസഫലി ചന്ദ്രബാബു നായിഡുവിന് നല്‍കി. വിജയവാഡയിലെ ഭക്ഷ്യസംരക്ഷണ കേന്ദ്രം അടുത്ത വർഷം ആദ്യം തന്നെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ ലുലുവിന്റെ പദ്ധതികള്‍ക്കായുള്ള എല്ലാവിധ പിന്തുണ തുടരുമെന്ന ഉറപ്പ് ചന്ദ്ര ബാബു നായിഡു ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനത്തിന് പിന്നാലെ ലുലു വിഷയത്തില്‍ സർക്കാറിനെതിരായ വിമർശനം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടിയായ വൈഎസ് ആർ കോണ്‍ഗ്രസ്. വിജയവാഡ, വിശാഖപട്ടണം, മല്ലവല്ലി എന്നിവിടങ്ങളിലെ സുപ്രധാന ഭൂമി ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പിന് തുച്ഛ വിലയ്ക്ക് പാട്ടത്തിന് നൽകുകയാണ് ടി ഡി പി സർക്കാർ എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പിന് വേണ്ടി നിയമങ്ങൾ വളച്ചൊടിക്കുകയും അമിതമായ ഇളവുകൾ നൽകുകയും ചെയ്യുന്നതിന് പിന്നിലെ താല്‍പര്യം എന്താണ്. കൃഷ്ണ ജില്ലയിലെ മല്ലവല്ലിയിൽ ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഫെയർ എക്സ്പോർട്ട്സിന് 7.48 ഏക്കർ ഭൂമി ഭക്ഷ്യസംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ വർഷം 50 ലക്ഷം രൂപയ്ക്ക് 66 വർഷത്തേക്ക് പാട്ടത്തിന് നൽകി. കരാറനുസരിച്ച്, പാട്ടത്തുക അഞ്ച് വർഷം കൂടുമ്പോൾ 5% മാത്രമാണ് വർധിക്കുക. സാധാരണയായി മൂന്ന് വർഷം കൂടുമ്പോൾ 10% വർധനവ് ആണ് മറ്റ് കമ്പനികളോട് ഈടാക്കുന്നതെന്നും വൈഎസ് ആർ കോണ്‍ഗ്രസ് നേതൃത്വം എക്സിലൂടെ ആരോപിക്കുന്നു.
മുൻ സർക്കാർ സയോൺ ബിവറേജസിന് ഈ ഭൂമി ഭക്ഷ്യസംസ്കരണ യൂണിറ്റിനായി വർഷം 1.92 കോടി രൂപയ്ക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചിരുന്നു. ടി ഡി പി ഇത് നാലിരട്ടി കുറച്ചത് എന്തുകൊണ്ടാണ്. മല്ലവല്ലി ഭൂമി മാത്രമല്ല, വിശാഖപട്ടണത്ത് വാൾട്ടയർ ഹാർബർ പാർക്കിന് എതിർവശത്തുള്ള ബീച്ചിനോട് ചേർന്ന 25.37 ഏക്കർ പ്രധാന ഭൂമി ലുലു ഗ്രൂപ്പിന് 99 വർഷത്തേക്ക് വെറും 7.08 കോടി രൂപയ്ക്കാണ് വാർഷിക പാട്ടത്തിന് നൽകിയിരിക്കുന്നത്.
വിജയവാഡയിൽ ഗവർണർപേട്ട് ഡിപ്പോയ്ക്ക് കീഴിലുള്ള 4.15 ഏക്കർ ഭൂമി, നഗരമധ്യത്തിലെ പഴയ ബസ് സ്റ്റാൻഡ് സ്ഥലം മാള്‍ സ്ഥാപിക്കാന്‍ വേണ്ടി ലുലു ഗ്രൂപ്പിന് പാട്ടത്തിന് നല്‍കി. പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികള്‍ക്ക് അപ്പുറം പവൻ കല്യാണുമായും ജനസേനയുമായുള്ള സഖ്യം പോലും അപകടപ്പെടുത്തിയും ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പിന് അപവാദങ്ങൾ സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണെന്നും വൈ എസ് ആർ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.
ലൂലു ഗ്രൂപ്പിന് അനുകൂലമായി സർക്കാർ എന്തുകൊണ്ട് ഇത്ര ഇളവുകള്‍ കൊടുക്കുന്നുവെന്നായിരുന്നു മന്ത്രിസഭ യോഗത്തില്‍ പവന്‍ കല്യാണ്‍ ചോദിച്ചത്. ഭൂമി അനുമതിയുടെ വിശദാംശങ്ങൾ, തൊഴിൽ ഉറപ്പുകൾ, പ്രാദേശിക യുവാക്കൾക്കുള്ള പ്രയോജനങ്ങൾ എന്നിവ വിശദമാക്കണം. ആന്ധ്രയിൽ നിന്നുള്ളവർക്ക് തൊഴിൽ നൽകുമോ, അതോ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുമോ? പ്രാദേശികമായ ആളുകള്‍ തൊഴിൽ ലഭിക്കാതിരുന്നാൽ, ഭൂമി നൽകുന്നതിന് എന്ത് അർത്ഥമാണ് ഉള്ളതെന്നു പവന്‍ കല്യാണ്‍ ചോദിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന്‍ വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications