Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം

ആന്ധ്ര പ്രദേശില്‍ ലുലു ഗ്രൂപ്പ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. വിജയവാഡയില്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു. ഗതാഗത വകുപ്പിന്റെ 4.15 ഏക്കര്‍ ഭൂമിയാണ് ലുലുവില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കനത്ത പ്രതിഷേധം ഉയരുകയും വിഷയം കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. ഒടുവില്‍ ഭൂമി തിരിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, വിശാഖപട്ടത്ത് ലുലു ഗ്രൂപ്പിന് അനുവദിച്ച ഭൂമിയും സമാനമായ രീതിയില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിജയവാഡ ഭൂമി വിഷയത്തില്‍ എടുത്ത നടപടി വിശാഖപട്ടണത്തും സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ലുലു ഗ്രൂപ്പിന് വലിയ തിരിച്ചടിയാകും.

lulu group lose land in andhra

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിശാഖപട്ടണത്തെ 13.43 ഏക്കര്‍ ഭൂമി ലുലു ഗ്രൂപ്പിന് സര്‍ക്കാര്‍ കൈമാറിയത്. ആര്‍കെ ബീച്ചിന് അടുത്തുള്ള ഹാര്‍ബര്‍ പാര്‍ക്കിന്റെ ഭൂമിയാണിത്. ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ പണിയുകയായിരുന്നു ലുലു ഗ്രൂപിന്റെ ലക്ഷ്യം. 99 വര്‍ഷത്തേക്കായിരുന്നു പാട്ടകരാര്‍. 13 ലക്ഷം ചതുരശ്ര അടിയില്‍ ലോക നിലവാരമുള്ള മാള്‍ പണിയാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.

കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, സിനിമാ തിയേറ്റര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വമ്പന്‍ പ്രൊജക്ട് ആയിരുന്നു ലുലുവിന്റേത്. 2017ല്‍ ടിഡിപി സര്‍ക്കാര്‍ ഈ ഭൂമി ലുലുവിന് നല്‍കിയിരുന്നു. പിന്നീട് വന്ന ജഗന്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തു. ശേഷം ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഇതേ ഭൂമി ലുലുവിന് അനുവദിച്ചു.

ഭൂമി കൈമാറുമ്പോഴുള്ള വ്യവസ്ഥ ഇതാണ്

ആദ്യത്തെ മൂന്ന് വര്‍ഷം പാട്ടത്തുക അടയ്ക്കുന്നതില്‍ ലുലുവിന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. പിന്നീട് ഓരോ വര്‍ഷവും 7.08 കോടി വാര്‍ഷിക ഫീസ് ആയി നല്‍കണം. ഓരോ പത്ത് വര്‍ഷത്തിലും തുക പത്ത് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് കരാര്‍. 1066 കോടി രൂപ ചെലവിടുന്ന ലുലുവിന്റെ പദ്ധതിയിലൂടെ നൂറുകണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നതാണ് നേട്ടം.

വിശാഖപട്ടണത്തെ ഭൂമി ലുലുവിന് കൈമാറിയതിനെതിരെ അഭിഭാഷകനായ പക്ക സത്യനാരായണ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിജയവാഡയേക്കാള്‍ ഉയര്‍ന്ന ഭൂമിവിലയുള്ള നഗരമാണ് വിശാഖപട്ടണം. തുച്ഛം തുകയ്ക്ക് ലേലം വിളിക്കാതെയാണ് ലുലുവിന് ഭൂമി കൈമാറിയത് എന്നാണ് വൈഎസ്ആര്‍പി നേതാക്കളും ഇടതുപാര്‍ട്ടികളും ആരോപിക്കുന്നത്.

വിജയവാഡയിലെ ഭൂമി തിരിച്ചെടുക്കുമെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍ വിശാഖപട്ടണത്തെ ഭൂമി സംബന്ധിച്ച് മൗനം പാലിക്കുകയാണ്. ലുലുവിന് ഭൂമി അനുവദിച്ചതില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍കിട കമ്പനികള്‍ക്ക് ഭൂമി അനുവദിച്ച ഇടപാടുകള്‍ ഹൈക്കോടതി പുനപ്പരിശോധിക്കാനുള്ള സാധ്യതയുണ്ട്. വിജയവാഡയിലെ അതേ മാനദണ്ഡങ്ങള്‍ ആയതിനാല്‍ ലുലു ഗ്രൂപ്പില്‍ നിന്ന് വിശാഖപട്ടണത്തെ ഭൂമിയും ഹൈക്കോടതി തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പക്ക സത്യനാരായണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+