Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ലുലു മാൾ വരുന്നു, നിർമ്മാണം തുടങ്ങി, തൊഴിൽ ലഭിക്കുക 17,000 പേർക്ക്, 3 വർഷം കൊണ്ട് മാൾ തുറക്കും

കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും അടക്കം 8 ലുലു മാളുകളാണ് ലുലു ഗ്രൂപ്പിനുളളത്. സംസ്ഥാനത്ത് പലയിടത്തും ലുലു ഗ്രൂപ്പ് പുതിയ മാളുകൾ നിർമ്മിക്കാൻ ഒരുങ്ങുകയുമാണ്. അതിനിടെ ലുലുവിന്റെ രാജ്യത്തെ ഒൻപതാമത്തെ മാൾ നിർമ്മാണം തുടങ്ങിയിരിക്കുകയാണ്.

വിശാഖപട്ടണത്തെ ലുലു മാൾ അടക്കമുളള ആന്ധ്രപ്രദേശിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമായി. സിഐഐ പാർട്ട്ണർ സമ്മിറ്റിൽ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നടത്തിയത്. കോടികളുടെ വമ്പൻ പദ്ധതികളാണ് ആന്ധ്രപ്രദേശിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

വിശാഖപട്ടണം ലുലുമാൾ, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയിൽ ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ്ബും ലുലു ഗ്രൂപ്പ് സ്ഥാപിക്കും. ഇത് സംബന്ധിച്ച ധാരണാ പത്രം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് എംഎ യൂസഫലി കൈമാറി. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ മാളുകളിലൊന്നാകും വിശാഖപട്ടണം ലുലുമാളെന്ന് എംഎ യൂസഫലി പറഞ്ഞു. മാളിന്റെ നിർമാണ പ്രവർത്തനം ഈ ആഴ്ച തന്നെ തുടങ്ങും. മൂന്ന് വർഷത്തിനകം മാൾ പ്രവർത്തനം ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

lulu

'സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മാൾ നിർമ്മാണം പൂർത്തിയാക്കുന്നതോടെ നിരവധി തൊഴിലവസരങ്ങൾക്ക് കൂടിയാണ് വഴിയൊരുങ്ങുന്നത്. ലുലു മാളും മറ്റ് പദ്ധതികളും വരുന്നതോടെ 5000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് എംഎ യൂസഫലി വ്യക്തമാക്കി.

ആന്ധ്രയിലെ കർഷകർക്ക് അടക്കം പിന്തുണ നൽകുന്ന വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിൽ നിന്നുള്ള മാംഗോ പൾപ്പ്, ഗുവ പൾപ്പ്,പ്രോസസ്സഡ് സ്പൈസസ് എന്നിവയുടെ ആദ്യ കയറ്റുമതി 2026 ജനുവരി ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ ആന്ധ്രയിൽ നിന്നുള്ള പഴം-പച്ചക്കറി ഉൽപന്നങ്ങൾ ജിസിസി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ആന്ധ്രയിലെ കർഷക സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. കർഷകർക്ക് കൂടുതൽ പിന്തുണയേകുന്നതാണ് ഈ നീക്കം. കൂടാതെ റായലസീമയിൽ ലോജിസ്റ്റിക്സ്, എക്സ്പോർട്ട് സെന്ററിന്റെ നിർമാണം ആറ് മാസത്തിനകം തുടങ്ങും. ആന്ധ്ര പ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദ്, വ്യവസായ മന്ത്രി ടി.ജി. ഭരത്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ സിഐഐ പാർട്ട്ണർ സമ്മിറ്റിൽ സംബന്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+