Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി

ന്യൂഡല്‍ഹി: ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹിയില്‍ കോടികള്‍ ചെലവഴിച്ച് ആഡംബര വസതി സ്വന്തമാക്കി. 89.5 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ അനുബന്ധ സ്ഥാപനമാണ് ഫെയര്‍ എക്‌സ്‌പോര്‍ട്ട്. പഴം, പച്ചക്കറി, ഇറച്ചി എന്നിവയെല്ലാം കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്.

ഡല്‍ഹിയിലെ സുന്ദര്‍ നഗറിലാണ് പുതിയ ബംഗ്ലാവ് ഫെയര്‍ എക്‌സ്‌പോര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. കമ്പനി സിഇഒ നജിമുദ്ദീന്‍ ഇബ്രാഹിംകുട്ടിയാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചതത്രെ. 6.26 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഇടപാടിന് ഈടാക്കിയത്. കുല്‍ദീപ് സിങ് ലാമ്പ എന്ന വ്യക്തിയുടേതായിരുന്നു ബംഗ്ലാവ്. ഇദ്ദേഹം വിദേശത്തായതിനാലാണ് ഇടപാട് വൈകിയത്.

lulu group buy bungalow in delhi

ഡല്‍ഹിയിലെ കണ്ണായ സ്ഥലത്ത് ബംഗ്ലാവ് സ്വന്തമാക്കാന്‍ ലുലു ഗ്രൂപ്പ് ഏറെ നാളായി ശ്രമിക്കുന്നു. ഡല്‍ഹിയിലെ വിഐപികള്‍ താമസിക്കുന്ന പ്രദേശമാണ് സുന്ദര്‍ നഗര്‍. കൊവിഡിന് ശേഷമാണ് ഈ മേഖലയിലേക്ക് കൂടുതല്‍ വിഐപികള്‍ താമസം മാറ്റിയത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഇവിടെ ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു.

2022ലാണ് ഗോപാല്‍ സുബ്രഹ്മണ്യം 866 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണമുള്ള ബംഗ്ലാവ് വാങ്ങിയത്. 85 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. സുന്ദര്‍ നഗറിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇപ്പോള്‍ ആഡംബര കേന്ദ്രമായി മാറുന്നുണ്ട്. കൊവിഡിന് ശേഷം രണ്ട് സ്ഥലങ്ങള്‍ 130 കോടി രൂപ വീതം ഈടാക്കി വില്‍പ്പന നടന്നിരുന്നു. നേരത്തെ മുംബൈ, ഗോവ എന്നിവിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്ന വിഐപികള്‍ ഡല്‍ഹി സുന്ദര്‍നഗറിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ഏകദേശം 67% വിഐപികളും അടുത്ത 12-24 മാസത്തിനുള്ളില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നുണ്ട്. ഇന്ത്യ സോത്ത്ബീസ് ഇന്റര്‍നാഷണല്‍ റിയല്‍റ്റിയുടെ (ഐഎസ്‌ഐആര്‍) വാര്‍ഷിക ആഢംബര റെസിഡന്‍ഷ്യല്‍ ഔട്ട്‌ലുക്ക് സര്‍വേ പ്രകാരം, 67% ധനികരായ നിക്ഷേപകരും പ്രതിവര്‍ഷം 15% വരെ റിയല്‍ എസ്റ്റേറ്റ് വരുമാനം പ്രതീക്ഷിക്കുന്നു.

വാങ്ങിക്കൂട്ടിയവരില്‍ 53% പേരും മൂലധന വര്‍ദ്ധനവിനായാണ് ആഢംബര റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചതെങ്കില്‍, 47% പേര്‍ സ്വന്തമായി ഉപയോഗിക്കൂന്നതിനാണ് ഇത് വാങ്ങിയത്. ഇത് ഡിമാന്‍ഡില്‍ സന്തുലിതത്വം എടുത്തു കാണിക്കുന്നു. ധനികര്‍ക്കിടയില്‍ നഗരം കേന്ദ്രീകരിച്ചുള്ള താമസസ്ഥലങ്ങള്‍ക്കാണ് ഇപ്പോഴും മുന്‍ഗണന. 31% പേര്‍ പ്രാഥമിക വസതികള്‍ക്കും 30% പേര്‍ നിക്ഷേപ ആസ്തികള്‍ക്കും പ്രാധാന്യം നല്‍കുന്നു. മികച്ച പ്രോപ്പര്‍ട്ടികളുടെ ലഭ്യത കുറയുകയും വിലകള്‍ ഉയരുകയും ചെയ്തതോടെ, രണ്ടാം വീടുകള്‍ വാങ്ങുന്നതിലെ വിഐപികളുടെ താല്‍പര്യം കഴിഞ്ഞ വര്‍ഷം മന്ദഗതിയിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+