ചെന്നൈയെ ഞെട്ടിക്കാന്‍ ലുലു; മെട്രോ സ്റ്റേഷനില്‍ തിയേറ്റർ അടക്കമുള്ള കിടിലന്‍ മിനി മാള്‍: അതും മുന്നെണ്ണം
ചെന്നൈ: ചെന്നൈ നഗരത്തിലെ ആദ്യ ഹൈപ്പർമാർക്കറ്റുകള്‍ മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും. മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ചെന്നൈയില്‍ പണിതുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ ഷേണായി നഗറിലും സെൻട്രലിലുമാണ് ലുലു മാളുകള്‍ മിഴിതുറക്കുക. പിന്നാലെ വിംകോ നഗറിലേയും സ്റ്റോർ പ്രവർത്തന ക്ഷമമാകും. ഷേണായി നഗറില്‍ മിനി മാള്‍ സംവിധാനത്തിലാണ് ലുലു വരുന്നത് എന്നതും ശ്രദ്ധേയമാണ്.
ലുലു മാള്‍ വരുന്നത് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് (CMRL) കൂടുതൽ വരുമാനം ഉറപ്പ് വരുന്നതിനോടൊപ്പം തന്നെ പൊതുജനങ്ങള്‍ക്ക് ആയാസരഹിതമായ ഷോപ്പിങ് നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെന്‍ട്രലിലേയും ഷേണായി നഗറിലേയും ഹൈപ്പർ മാർക്കറ്റുകള്‍ തുറക്കുന്നതിനുള്ള കരാർ ലുലു ഗ്രൂപ്പിന് കൈമാറി കഴിഞ്ഞു.

വിംകോ നഗർ മെട്രോ സ്റ്റേഷനിലെ ഹൈപ്പർമാർക്കറ്റിന്റെ പണികൾ പുരോഗമിക്കുകയാണെന്നും മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ ഇത് തുറക്കുമെന്നും സി എം ആർ എൽ അധികൃതർ പറഞ്ഞു. 'രണ്ട് മെട്രോ സ്റ്റേഷനുകളിലും ഫുഡ് കോർട്ടുകൾ, ജനപ്രിയ ടെക്സ്റ്റൈൽ ഔട്ട്ലെറ്റുകൾ, മറ്റ് സംരംഭങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വരും. എന്നിരുന്നാലും, ഷേണായി നഗർ മെട്രോ സ്റ്റേഷനിൽ 600 പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മിനിപ്ലക്സ് ഉണ്ടാകും. നഗരത്തിലെ മറ്റ് സാധാരണ തിയേറ്ററുകളെപ്പോലെ തന്നെ ഇവിടേയും സിനിമകള്‍ റിലീസ് ചെയ്യും. മാന്യമായ ഇരിപ്പിടങ്ങളും സുഖപ്രദമായ പാർക്കിംഗും ഉള്ളതിനാൽ, നല്ല ജനപങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു.' സി എം ആർ എല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഷേണായി നഗറിലെ ഹൈപ്പർമാർക്കറ്റ് ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള ബേസ്മെന്റിലാണ് പ്രവർത്തിക്കുന്നത്. സെൻട്രൽ മെട്രോ സ്റ്റേഷനിലെ ഹൈപ്പർമാർക്കറ്റിന്റെ വിസ്തീർണ്ണം 40000 ചതുരശ്ര അടിയും വിംകോ നഗർ മെട്രോയിലേത് 60000 ചതുരശ്ര അടിയുമാണ്. 'ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങളും സ്ഥലത്തിന്റെ പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' സി എം ആർ എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ട്രാൻസിറ്റ് സർവീസ് വഴി വരുമാനം നേടുന്നതിനു പുറമേ, വിവിധ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (TOD) വഴി കൂടുതൽ വരുമാനം കരസ്ഥമാക്കാനുള്ള സംവിധാനങ്ങളും സി എം ആർ എല്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈ മെട്രോ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (CMAML) എന്ന പേരിൽ ഒരു കമ്പനിയും സി എം ആർ എല്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ബ്രോഡ്‌വേ, തിരുവൊട്ടിയൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ പ്രോപ്പർട്ടി വികസനത്തിലും സി എം എ എം എല്‍ പങ്കാളികളാണ്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications