കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് നല്‍കിയ ആ വാക്ക് പാലിക്കുമെന്ന് യൂസഫലി; കാശ്മീരില്‍ ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം

Google Oneindia Malayalam News

ദുബായ്: കാശ്മീരില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് വേണ്ടി ശ്രീനഗറില്‍ ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ലുലു ഗ്രൂപ്പ് നല്‍കിയ നിക്ഷേപ വാഗ്ദാനമാണ് യൂസഫലി ഇപ്പോള്‍ പാലിക്കാന്‍ പോകുന്നത്.

lulu

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടേയും ഇന്‍വെസ്റ്റ് ഇന്ത്യയുടേയും സഹകരണത്തോടെ ദുബായില്‍ സംഘടിപ്പിച്ച യുഎഇ- ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റിലാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്നു സമ്മിറ്റ് സംഘടിപ്പിച്ചത്.

രാജസ്ഥാനിൽ ബിജെപിക്ക് വോട്ട് ചെയ്ത് കോൺഗ്രസ്, ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലെന്ന് എംഎ ബേബിരാജസ്ഥാനിൽ ബിജെപിക്ക് വോട്ട് ചെയ്ത് കോൺഗ്രസ്, ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലെന്ന് എംഎ ബേബി

ജമ്മു കശ്മീരില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന് വേണ്ടിയാണ് ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌കരണ ശാല തുറക്കുന്നത്. കാശ്മീരില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുമെന്ന് യൂസഫി വ്യക്തമാക്കി.

നിലവില്‍ ലുലു ഗ്രൂപ്പ് കാശ്മീരില്‍ നിന്ന് ആപ്പിള്‍ കുങ്കുമപ്പൂവ് എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്തും 400 ടണ്ണില്‍ കൂടുതല്‍ ആപ്പിളാണ് കാശ്മീരില്‍ നിന്നും ഇറക്കുമതി ചെയ്തത്. പുതിയ സംഭരണ ശാല ആരംഭിക്കുന്നതോടെ ഇറക്കുമതി വന്‍ തോതില്‍ വര്‍ദ്ധിച്ചേക്കും.

പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ അറുപത് കോടി രൂപ ആയിരിക്കും യൂസഫലിയുടെ ലുലു ഗ്രൂപ്പ് നിക്ഷേപിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ മൂന്നൂറില്‍ പരും ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കും. കൂടാതെ പരോക്ഷ തൊഴിലും വര്‍ദ്ധിക്കും. കാശ്മീരില്‍ നിന്നുള്ള പ്രതിനിധി സംഘം ദുബായിലെ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നവരില്‍ മുൻനിരയിലുള്ള സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. ആപ്പിളും മറ്റ് പഴ വര്‍ഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി ഫ്രൂട്ട് മാസ്റ്റര്‍ അഗ്രോ ഫ്രെഷ് ജമ്മു കശ്മീരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, നരേന്ദ്ര മോദിയുടെ പടയാളിയാണ് താനെന്ന് സുരേഷ് ഗോപിസംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, നരേന്ദ്ര മോദിയുടെ പടയാളിയാണ് താനെന്ന് സുരേഷ് ഗോപി

'കോൺഗ്രസ് തോറ്റതിന് കാരണം സോണിയയും മൻമോഹൻ സിംഗും', കോൺഗ്രസിനെ കുരുക്കി പ്രണബ് മുഖർജി'കോൺഗ്രസ് തോറ്റതിന് കാരണം സോണിയയും മൻമോഹൻ സിംഗും', കോൺഗ്രസിനെ കുരുക്കി പ്രണബ് മുഖർജി

തലൈവര്‍ രജനിക്ക് ഇന്ന് 70ാം പിറന്നാള്‍; തമിഴകം ആഘോഷത്തില്‍, ആശംസയുമായി പ്രധാനമന്ത്രിതലൈവര്‍ രജനിക്ക് ഇന്ന് 70ാം പിറന്നാള്‍; തമിഴകം ആഘോഷത്തില്‍, ആശംസയുമായി പ്രധാനമന്ത്രി

English summary
Lulu Group to set up food processing plant in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X