Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ആറാമത് ലുലു മാള്‍ ഈ ജില്ലയിലോ? ചെന്നൈയില്‍ മാത്രമല്ല ശ്രീനഗറിലും ഹരിയാനയിലും സാന്നിധ്യം ഉറപ്പിക്കും

തിരുവനന്തപുരം: റീടെയില്‍ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഗള്‍ഫ് മേഖലയ്ക്ക് പുറത്ത് മാതൃരാഷ്ട്രമായ ഇന്ത്യയിലാണ് കമ്പനിയുടെ പ്രധാനപ്പെട്ട വിപുലീകരണ പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ കൂടിക്കാഴ്ച നടത്തുകയുണ്ടായി.

ആന്ധ്രയിലെ പദ്ധതികളെക്കുറിച്ച് ലുലു നേരത്തെ തന്നെ ചർച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി എം എ യൂസഫലിയെ കാണുന്നതും സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നതും. നിലവില്‍ രാജ്യത്ത് ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ലുലുവിന് സാന്നിധ്യമുള്ളത്.

lulu-project

മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും പുറമെ ഗുജാറത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ ഗ്രൂപ്പ് നിർമ്മിക്കാന്‍ പോകുകയാണ്. ചെന്നൈ, ഗുരുഗ്രാം-ഹരിയാന എന്നിവിടങ്ങളിൽ പുതിയ ഹൈപ്പർമാർക്കറ്റുകളും പണിയുന്ന ലുലു ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ, ജമ്മുകശ്മീരിലെ ശ്രീനഗർ എന്നിവിടങ്ങളില്‍ വമ്പന്‍ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും ലുലു ഒരുക്കുന്നുണ്ട്. അമൃത്സറിലും ലുലു സാന്നിധ്യം അറിയിക്കാന്‍ പോകുന്നതായുള്ള റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥീരകരണമൊന്നുമില്ല.

കേരളത്തിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ വർഷം കോഴിക്കോടും കോട്ടയത്തുമായി രണ്ട് പുതിയ മാളുകളാണ് ലുലു തുറന്നത്. ഇതോടെ കേരളത്തിലെ ആകെ ലുലു മാളുകളുടെ എണ്ണം അഞ്ചായി. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ ലുലു നേരത്തെ തന്നെ മാളുകള്‍ തുറന്നിരുന്നു. മാളുകള്‍ക്ക് പുറമെ കൊട്ടിയം, തൃശൂർ, എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി ഫ്രഷ് സൂപ്പർമാർക്കറ്റുകളും കമ്പനി തുറന്നു.

സംസ്ഥാനത്തെ കൂടുതല്‍ ഇടങ്ങളില്‍ ലുലുവിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് എംഎ യൂസഫലി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'കൂടുതല്‍ മാളുകള്‍ തുറക്കുന്നതോടെ പ്രാദേശിക വികസനം വർദ്ധിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവാക്കളെ നാട്ടില്‍ തന്നെ നിർത്തി അവരുടെ കാര്യക്ഷമത രാജ്യത്തിനായി വിനിയോഗിക്കുകയും വേണം' യൂസഫലി പറയുന്നു.

ഭാവിയിലേക്ക് നോക്കുകയാണെങ്കില്‍ പെരിന്തല്‍മണ്ണയിലും തിരൂരിലും ലുലു പുതിയ ഹൈപ്പർ മാർക്കറ്റ് നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഹൈപ്പർ മാർക്കറ്റല്ല മിനി മാള്‍ ആയിരിക്കുമെന്ന പ്രചരണവും ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതോടൊപ്പം തന്നെ പത്തനാപുരത്ത് ലുലു ഹൈപ്പർമാർക്കറ്റ് വരാനുള്ള സാധ്യതയുമുണ്ട്.

മാളുകളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കൊല്ലത്ത് ലുലു സ്വന്തം മാള്‍ പണിയുമെന്ന തരത്തിലുള്ള സൂചനകള്‍ ശക്തമാണ്. എന്നാല്‍ ഇത് എവിടെയായിരിക്കുമെന്ന സൂചനകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. കൊല്ലത്തെ മാള്‍ വരികയാണെങ്കില്‍ കേരളത്തിലെ ആറാമത്തെ ലുലു മാളായിരിക്കും ഇത്. അതേസമയം, കൊച്ചിയില്‍ ലുലു നിർമ്മിച്ച ഐടി ട്വിന്‍ ടവറും അടുത്ത് തന്നെ ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+