Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ലുലു ഹൈപ്പർമാർക്കറ്റ്: ഉദ്ഘാടന ഓഫറുകൾ നാളെ വരെ മാത്രം

ബെംഗളൂരുവിലെ ഒൾഡ് മദ്രാസ് റോഡിലുള്ള ഗോപാലൻ ഗ്രാൻഡ് മാളിൽ പുതിയതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റിൽ വമ്പൻ ഉദ്ഘാടന ഓഫറുകൾ. നാളെ വരെ മാത്രമുള്ള ഈ ഓഫറിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും മാത്രമല്ല, വീട്ടുപകരണങ്ങൾ, കിച്ചൻ ഐറ്റങ്ങൾ, സ്കിൻകെയർ ഉൽപ്പന്നങ്ങൾ, ടോയ്സ്, ട്രാവൽ ബാഗുകൾ, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി സാധനങ്ങൾക്കും 50 മുതൽ 79 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

lulu1

ബ്യൂട്ടി & പെർസണൽ കെയർ വിഭാഗം

യാർഡ്ലി ഇംഗ്ലീഷ് ലാവണ്ടർ & ഫ്‌ളോറൽ എസൻസ് ഹാൻഡ് വാഷ് ബൈ വൺ ഗെറ്റ് വൺ ഓഫറിലായി 148 രൂപയ്ക്ക് ലഭ്യമാണ്. ഡെർമ കോ 1% ഹൈലൂറോണിക് സൺസ്ക്രീൻ ആക്വാ ജെൽ 1199 രൂപയ്ക്ക് പകരം 599 രൂപയ്ക്ക് നൽകിയാൽ മതി. സെറ്റാഫിൽ ജെന്റിൽ & ഓയിലി സ്കിൻ ക്ലെൻസർ 250 മില്ലി പാക്കുകൾക്ക് 250 രൂപ വരെ വിലക്കുറവുണ്ട്. ക്ലോസ് അപ്പ് റെഡ് ജെൽ ടൂത്ത്‌പേസ്റ്റ് 300 ഗ്രാം പാക്ക് 50 ശതമാനം ഓഫറിൽ 125 രൂപയ്ക്ക് ലഭ്യമാണ്.

ഹൗസ്‌ഹോൾഡ് & ക്ലീനിംഗ് ഉൽപ്പന്നങ്ങൾ

പ്രിൽ ഡിഷ് വാഷ് ലിക്വിഡ് 2 ലിറ്റർ പാക്ക് 225 രൂപയ്ക്ക് ലഭിക്കുമ്പോൾ, നുവാ സാനിറ്ററി പാഡ് പാക്കുകൾക്കും 50 ശതമാനം ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. നിംയിൽ ഹെർബൽ & ലെമൺഗ്രാസ് ഫ്ലോർ ക്ലീനർ 230 രൂപയ്ക്ക് ലഭ്യമാണ്. ഡോമെക്സ് ടോയ്ലറ്റ് ക്ലീനർ 1 ലിറ്റർ പാക്കുകൾക്ക് 25 ശതമാനം വിലക്കിഴിവുണ്ട്. ഒം ഭക്തി പഞ്ചദീപ ഓയിൽ പാക്കുകൾക്കും പ്രത്യേക സേവിംഗ് ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

കിച്ചൻ & കുക്ക്‌വെയർ വിഭാഗം

വീട്ടമ്മമാരെ ആകർഷിക്കുന്ന ഓഫറുകളാണ് ഈ വിഭാഗത്തിൽ. പിജൻ സെറാ സ്റ്റീൽ ഫ്രൈ പാൻ/ദോശ തവ 699 രൂപയ്ക്ക് ലഭ്യമാണ്. ഷെഫ്‌ലൈൻ ട്രൈപ്ലൈ 4 പീസ് കുക്ക്‌വെയർ സെറ്റിന് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നോൾട്ട 7 പീസ് ഗ്ലാസ് സെറ്റ്, സ്റ്റെയിൻലെസ് സ്റ്റീൽ ഇട്ലി പാത്രം, പ്രസ്റ്റീജ് ജഡ്ജ് പ്രൈഡ് പ്രഷർ കുക്കർ തുടങ്ങിയവയും വമ്പൻ ഓഫറിലാണ് ലഭ്യമാക്കുന്നത്.

ഹോം & ഡൈനിംഗ് വിഭാഗം

ലുലു സ്പിൻ മോപ്പ് സെറ്റ് 66 ശതമാനം ഓഫറിൽ 425 രൂപയ്ക്ക് ലഭ്യമാണ്. ലാ ഓപാല ഡിന്നർ സെറ്റ് 23 പീസിന് 1290 രൂപയാണ് ഓഫർ വില. ഓൾ ടൈം സൂപ്പർ ബക്കറ്റ് സെറ്റ് ഫ്രീ മഗ് സഹിതം 95 രൂപയ്ക്ക് ലഭ്യമാണ്.

ട്രാവൽ & ലൈഫ്‌സ്റ്റൈൽ വിഭാഗം

കമിലിയന്റ് ഹാർഡ് സ്പിന്നർ നെക്സസ് ട്രോളി ബാഗ് 3 പീസ് സെറ്റിന് 70 ശതമാനം ഓഫർ പ്രഖ്യാപിച്ചപ്പോൾ, സ്കൈബാഗ്സ് ഡഫിൾ ട്രോളിക്ക് 79 ശതമാനം വരെ വിലക്കിഴിവുണ്ട്. യാത്രക്കാർക്ക് മികച്ച ഡീലുകളായി ഇവ മാറിയിട്ടുണ്ട്.

ടോയ്സ് & ഫൺ വിഭാഗം

സ്കിഡ് ഫ്യൂഷൻ ടോയ്സ് ശ്രേണിയിലെ റിമോട്ട് കണ്ട്രോൾ കാറുകളും ബൈക്കുകളും ഫ്ലാറ്റ് 50 ശതമാനം ഓഫറിൽ ലഭ്യമാണ്. സ്കിഡ് ഫ്യൂഷൻ ആർസി ജംബോ റോക്ക് ക്രോളർ വാഹനത്തിന് 62 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്കിടയിൽ ഈ ഓഫറുകൾക്ക് വലിയ ആവേശമാണ്.

ഫുട്‌വെയർ & ഇലക്ട്രോണിക്സ് വിഭാഗം

സ്കെച്ചേഴ്സ് ഷൂസുകൾക്ക് ഫ്ലാറ്റ് 30 ശതമാനം ഓഫർ ലഭ്യമാണ്. പിജൻ ഹെൽത്തി ഫ്രൈ എയർ ഫ്രയർ 2699 രൂപയ്ക്ക് ലഭിക്കുമ്പോൾ, വേഗ 3 ഇൻ 1 ഹെയർ സ്‌ട്രെയ്റ്റണർ 1099 രൂപയ്ക്ക് ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് "ഫ്ലാറ്റ് ഓഫർ", "ബൈ വൺ ഗെറ്റ് വൺ", "സേവ് 250" പോലുള്ള പ്രത്യേക ഡീലുകളും ഒരുക്കിയിരിക്കുന്നതിനാൽ അവസാന ദിവസമായ നാളെയും വൻ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+