Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിന്റേത് വമ്പന്‍ നേട്ടം, ഇനി റിലയന്‍സിന്റെ ഊഴം... യാഥാര്‍ത്ഥ്യമായാല്‍ സാക്ഷാല്‍ ഹ്യുണ്ടായിയെ വീഴ്ത്തും

ശതകോടീശ്വരനും ബിസിനസുകാരനുമായ മുകേഷ് അംബാനി തന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പന്‍ പ്രാരംഭ ഓഹരി വില്‍പനയ്ക്കാണ് മുകേഷ് അംബാനി തയ്യാറെടുക്കുന്നത് എന്നാണ് വിവരം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം/ഡിജിറ്റല്‍ ഉപസ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ ഈ വര്‍ഷം ഉണ്ടായേക്കും.

2025 ന്റെ രണ്ടാം പകുതിയോടെ ഐപിഎ പ്രതീക്ഷിക്കാം എന്നാണ് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35,000 കോടി മുതല്‍ 40,000 കോടി രൂപ വരെ ലക്ഷ്യമിട്ടാണ് ലിസ്റ്റിംഗിന് കമ്പനി തയ്യാറെടുക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ആണ് ജിയോ. പ്രീ-ഐപിഒ പ്ലെയ്സ്മെന്റിനായുള്ള ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു എന്നാണ് വിവരം.

Reliance Jio

നിലവിലുള്ളതും തുറന്നിടുന്നതുമായ ഓഹരികളുടെ അന്തിമ അനുപാതം ഇനിയും നിശ്ചയിച്ചിട്ടില്ല. ഐപിഒ സംബന്ധിച്ച് റിലയന്‍സില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. നിലവില്‍ വിവിധ ബ്രോക്കറേജുകള്‍ 10,000 കോടി ഡോളര്‍ (ഏകദേശം 8.5 ലക്ഷം കോടി രൂപ) വിപണിമൂല്യമുള്ള കമ്പനിയായാണ് ജിയോയെ കണക്കാക്കുന്നത്. അതേസമയം ഐപിഒ നടപടികള്‍ ആരംഭിക്കുമ്പോള്‍ വിപണിമൂല്യം കുറഞ്ഞത് 12,000 കോടി ഡോളര്‍ (ഏകദേശം 10 ലക്ഷം കോടി രൂപ) ആയി കണക്കാക്കിയേക്കും.

ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നായി ജിയോ മാറും. 2024 ഒക്ടോബറില്‍ ഹ്യൂണ്ടായ് ഇന്ത്യയുടെ 27,870 കോടി രൂപ ഐപിഒയിലൂടെ സമാഹരിച്ചിരുന്നു. ജിയോ ഐപിഒ ഇതിന് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആദ്യമായി നഷ്ടത്തോടെ 2024 അവസാനിച്ച റിലയന്‍സ് ഓഹരികള്‍ക്ക് ഒരു ഐപിഒ ഉത്തേജനം നല്‍കിയേക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിവിലയില്‍ റിലയന്‍സിന് ഏകദേശം 6% ഇടിവുണ്ടായിരുന്നു. റീചാര്‍ജ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ജിയോയെ ഉപഭോക്താക്കള്‍ കൈവിട്ട മട്ടാണ്. ധനസമ്പാദനത്തിലും സബ്സ്‌ക്രൈബര്‍ മാര്‍ക്കറ്റ് ഷെയര്‍ നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. 2024 ജൂലൈയിലെ താരിഫ് വര്‍ധനയ്ക്ക് ശേഷം ടെലികോം വ്യവസായം വലിയ തിരിച്ചടി നേരിട്ടിരുന്നു.

എന്നാല്‍ സെപ്റ്റംബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയതോടെ തകര്‍ച്ചയുടെ വേഗത കുറഞ്ഞു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ റിലയന്‍സ് ജിയോയ്ക്ക് 16.5 ദശലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. എങ്കിലും 40% സബ്സ്‌ക്രൈബര്‍ മാര്‍ക്കറ്റ് ഷെയറുമായി ജിയോ തന്നെയാണ് മുന്‍നിരയില്‍. നിലവില്‍ റിലയന്‍സ് ജിയോയില്‍ 33% ഓഹരി പങ്കാളിത്തവും വിദേശനിക്ഷേപര്‍ക്കാണ്.

കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ ലുലു ഐപിഒ നടത്തി വലിയ നേട്ടം കൊയ്തിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു ഇത്. ഇതിന് പിന്നാലെയാണ് റിലയന്‍സും ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+