Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഫോണ്‍ 16-62950, എസ് 25-66999: ബാംഗ്ലൂരുകാർക്കും വന്‍ ഓഫറുമായി ലുലു; പാതി വിലയിലും വാങ്ങിക്കാം

വലിയ ഓഫറുകളും വിലകിഴിവികളുമായി കേരളത്തിലെ എല്ലാ ലുലു സ്ഥാപനങ്ങളിലും ഷോപ്പിങ് ഫെസ്റ്റിവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലെ ലുലുമാളുകള്‍ക്ക് പുറമെ തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും വിലക്കിഴിവും ഓഫറകളുമുണ്ട്.

കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു ഓഫറെന്ന് കരുതി കർണാടകയിലുള്ളവർ നിവാസികള്‍ നിരാശപ്പെടേണ്ട ആവശ്യപ്പെടേണ്ട ആവശ്യമില്ല. ബെംഗ്ലൂരുവിലെ സ്ഥാപനങ്ങളിലും സമാനമായ ഓഫറുകള്‍ ലുലു ലഭ്യമാക്കിയിട്ടുണ്ട്. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കും.

lulu-banglore-

ജുലൈ മൂന്നിന് ആരംഭിച്ച ഓഫർ സെയില്‍ 4, 5, 6 ദിവസങ്ങളിൽ നീണ്ട് നില്‍ക്കും. ഗ്രോസറീസ്, ഫ്രഷ് പ്രൊഡ്യൂസ്, ഡെയ്‌ലി എസൻഷ്യലുകൾ, ഫാഷൻ, ബ്യൂട്ടി, ഫുട്‌വിയർ, കിഡ്‌സ്‌വിയർ, മൊബൈലുകൾ, ടിവികൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് ഓഫർ ലഭ്യമാണ്.

ഓഫർ എവിടെയൊക്കെ ലഭ്യമാകും

  • ലുലു ഹൈപ്പർമാർക്കറ്റ്
  • ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, ലുലു മാൾ രാജാജിനഗർ
  • ലുലു ഡെയ്‌ലി, ലുലു കണക്റ്റ്, REO, VR ബെംഗലുരു
  • ലുലു ഡെയ്‌ലി, ഫോറം സouth ബെംഗലുരു
  • ലുലു ഡെയ്‌ലി, M5 ECity മാൾ, ഇലക്ട്രോണിക് സിറ്റി

ഇലക്ട്രോണിക്സ് വിഭാഗത്തിലെ പ്രധാന ഓഫറുകള്‍

  • ആപ്പിൾ ഐഫോൺ 16 128GB: 62950
  • സാംസങ്ങ് ഗാലക്സി S25 256GB സ്റ്റോറേജ്: 66999
  • വൺപ്ലസ് 12R 256GB സ്റ്റോറേജ്: 57999
  • വിവോ V30 512GB സ്റ്റോറേജ്: 37999
  • മൊബൈൽ ആക്‌സസറികൾ: സ്മാർട്ട് വാച്ചുകൾ, എർബഡ്സ് എന്നിവയിൽ ആകർഷകമായ ഓഫറുകൾ

അതേസമയം, ലുലു മാളുകളിലെ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന വിവിധ കടകൾ ലുലു ഓൺ സെയിൽ പരിപാടിയിൽ പങ്കാളികളാകും. 50 ശതമാനം വിലക്കുറവോടെ ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ വഴിയും സാധിക്കും.

ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ വീടിനുള്ള ഉപകരണങ്ങളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഇനി 50% കിഴിവിൽ വാങ്ങാം. ഇതുപോലെ തന്നെ ലുലു ഹൈപ്പറിൽ നിന്ന് നിത്യോപയോഗ സാമഗ്രികളും മറ്റ് റീട്ടെയിൽ ഉത്പന്നങ്ങളും ഫ്‌ളാറ്റ് 50 സെൽ വഴി ഓഫറിൽ ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവയുൾപ്പെടെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.

ഫാഷൻ വിഭാഗത്തിലും വമ്പിച്ച ഓഫറുകളാണ്. ലുലുവിന്റെ ബ്രാൻഡുകളോടൊപ്പം 500ൽ കൂടുതലായ അന്താരാഷ്ട്ര ബ്രാൻഡുകളും എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി വിലക്കിഴിവ് നൽകുന്നു. ജുവലറി, സ്‌പെക്സ്, കോസ്മെറ്റിക്‌സ്, ബ്യൂട്ടി ഉത്പന്നങ്ങൾ എന്നിവയും കിഴിവിൽ ലഭ്യമാകും. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും ഫൺട്യൂർ വിനോദ കേന്ദ്രവും രാത്രിയിലും പ്രവർത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+