പുതിയ ലുലു മാളിലേക്ക് തള്ളിക്കയറി ജനം, പണം കൊടുക്കാതെ ഭക്ഷണ സാധനങ്ങൾ വാരിവലിച്ച് കഴിച്ചു, ദൃശ്യങ്ങള്‍ വൈറല്‍
ഹൈദരാബാദ്: ഹൈദരാബാദിലെ ലുലു മാളില്‍ ജനത്തിരക്കിനിടയില്‍ മോഷണവും സംഘർഷവും. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുക്കട്ട്പള്ളിയിലെ മാളിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. നിയന്ത്രണാതീതമായി എത്തിയ ജനക്കൂട്ടം സൂപ്പർ മാർക്കറ്റ് വിഭാഗത്തിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചതും ജനത്തിരക്കിന് കാരണമാണ്.
വലിയ ജനത്തിരക്ക് മുതലെടുത്ത ചിലർ ഷെല്‍ഫുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ എടുത്ത് ബില്‍ ചെയ്യാതെ കഴിക്കുകയായിരുന്നു. പാതി കഴിച്ച് ഉപേക്ഷിച്ച ഭക്ഷണ സാധനങ്ങളും മറ്റും ഷോപ്പിന് അകത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തോതില്‍ മോഷണം നടന്നതായും റിപ്പോർട്ടുണ്ട്.

ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ മാളിലെ എസ്കലേറ്ററുകളുടെ പ്രവർത്തനം പോലും തടസ്സപ്പെട്ടു. ഒരുകൂട്ടം ആളുകള്‍ മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എത്തിയതെന്നാണ് ദൃക്സാക്ഷികളും സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. പ്രത്യേകിച്ച് പാക്കേജുചെയ്ത സാധനങ്ങളും പാനീയങ്ങളും ഇവർ ബില്‍ ചെയ്യാതെ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ചില വസ്തുകള്‍ പാക്കറ്റ് പൊട്ടിച്ച് ഉപയോഗ ശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ തെലങ്കാനയിലെ ആദ്യ ഹൈപ്പർമാർക്കറ്റും മാളുമാണ് ഹൈദരാബാദിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി സാന്നിധ്യത്തിൽ തെലങ്കാന ഐ ടി, വ്യവസായ മന്ത്രി കെ ടി രാമറാവുവാണ് കഴിഞ്ഞ ബുധനാഴ്ച മാൾ ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമായ കുക്കട്ട്പള്ളിയിലാണ് മെഗാ ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കെ ടി രാമറാവുവിന്റെ സന്ദർശന വേളയിൽ തെലങ്കാന സർക്കാരുമായി ഒപ്പുവച്ച നിരവധി ചർച്ചകളുടെയും ധാരണാപത്രത്തിന്റെയും ഫലമായി 500 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
"ഞങ്ങൾ തെലങ്കാന സർക്കാരുമായി പലവട്ടം ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നു, അവർ പദ്ധതിക്ക് അംഗീകാരം നൽകിയ വേഗത പ്രശംസനീയമാണ്. കൂടാതെ, മാള്‍ ഹൈദരാബാദിൽ ഒരു ലോകോത്തര ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും. കൂടാതെ, സംസ്ഥാനത്ത് ഭക്ഷ്യ ഉൽപാദനവും കയറ്റുമതി കേന്ദ്രങ്ങളും ഉൾപ്പെടെ ഒന്നിലധികം നിക്ഷേപങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്, " എം എ യൂസഫലി പ്രസ്താവനയിൽ പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications