Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന് പൂട്ടിട്ടത് പവന്‍ കല്യാണ്‍? ചര്‍ച്ച ചൂടുപിടിക്കുന്നു; വിളിച്ചുവരുത്തി അപമാനിച്ചോ

അമരാവതി: വിജയവാഡയില്‍ ലുലു മാളിന് വേണ്ടി നല്‍കിയ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഭൂമി തിരിച്ചെടുക്കാനുള്ള ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു. 2019ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കുന്നതില്‍ നിന്ന് പിന്നാക്കം പോയിരുന്നു. തുടര്‍ന്ന് ആന്ധ്രയിലെ പദ്ധതികള്‍ ലുലു അവസാനിപ്പിക്കുകയും ചെയ്തു.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലേക്ക് ക്ഷണിച്ചു. വിശാഖപട്ടണം, വിജയവാഡ എന്നീ നഗരങ്ങളില്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്ന രണ്ട് പദ്ധതികള്‍ ലുലു അവതരിപ്പിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ രേഖപ്പെടുത്തിയിരുന്നു.

lulu mall pawan kalyan in andhra vijayawada

വിജയവാഡയില്‍ അനുവദിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തതിന് പിന്നിലും പവന്‍ കല്യാണിന്റെ എതിര്‍പ്പാണ് പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണായ സ്ഥലത്തെ സര്‍ക്കാര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് ലുലുവിന് പാട്ടത്തിന് നല്‍കുന്നതിനെതിരെ സിപിഎം, വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.

ഇതിനെതിരെ ഒന്നിലധികം ഹര്‍ജികള്‍ ആന്ധ്ര ഹൈക്കോടതിയില്‍ എത്തി. ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. വൈകാതെ ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നയംമാറ്റത്തിന് പിന്നില്‍ പവന്‍ കല്യാണിന്റെ സമ്മര്‍ദ്ദമാണ് എന്നാണ് വാര്‍ത്തകള്‍.

ലുലു ഗ്രൂപ്പ് ആന്ധ്ര വിടുമോ

തെലുങ്ക് ദേശം പാര്‍ട്ടി, ജനസേന പാര്‍ട്ടി, ബിജെപി എന്നീ പാര്‍ട്ടികളാണ് ആന്ധ്ര പ്രദേശിലെ എന്‍ഡിഎ സഖ്യത്തിലുള്ളത്. ബിജെപിയും ജനസേനയും ലുലുവിന് ഭൂമി നല്‍കുന്നത് എതിര്‍ത്തിരുന്നു. എന്നാല്‍ വന്‍കിട പദ്ധതികള്‍ ആന്ധ്രയിലേക്ക് ആകര്‍ഷിക്കണം എന്ന നിര്‍ബന്ധം മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനായിരുന്നു. നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നതും മുഖ്യമന്ത്രി പദ്ധതിയില്‍ ആകൃഷ്ടനാകാന്‍ കാരണമായി.

എന്നാല്‍ ലുലുവിന് കൂടുതല്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല എന്നായിരുന്നുവത്രെ പവന്‍ കല്യാണിന്റെ നിലപാട്. എത്ര പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നതില്‍ വ്യക്തത വേണമെന്നും പവന്‍ ആവശ്യപ്പെട്ടിരുന്നു. പാട്ട വ്യവസ്ഥ, ഫുഡ് പ്രൊസസ്സിങ് പാര്‍ക്ക് എന്നീ കാര്യങ്ങളും പവന്‍ സംശയത്തോടെയാണ് കണ്ടിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏത് തരം ഇറച്ചിയാണ് പ്രൊസസ് ചെയ്യുക എന്ന ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. പ്രാദേശിക താല്‍പ്പര്യത്തിന് മുന്‍ഗണ ലഭിക്കണം എന്ന ആവശ്യവും ഉയര്‍ന്നു. പാട്ട വ്യവസ്ഥ പത്ത് വര്‍ഷത്തില്‍ പുനപ്പരിശോധിക്കുമെന്നതിന് പകരം മൂന്ന് വര്‍ഷം എന്ന നിബന്ധന പാലിക്കണം എന്നും പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ലുലു ഗ്രൂപ്പ് എങ്ങനെ പ്രതികരിക്കുമെന്നതും ഇനി നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+