Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളിനെതിരെ ആദായ നികുതി വകുപ്പ്.. ലഖ്‌നൗ മാളിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്

ലഖ്നൗവിലെ ലുലു മാളിന്റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. ലഖ്നൗവിലെ ലുലു മാളിന് 27 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും അവ കൃത്യസമയത്ത് അടച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂലൈ 11 ലാണ് ലഖ്‌നൗവില്‍ ലുലു മാള്‍ ആരംഭിക്കുന്നത്. 45.9 ഏക്കര്‍ വിസ്തൃതിയും ഇത് 19 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണവുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നാണിത്.

ഏകദേശം 2000 കോടി രൂപ ചെലവിട്ടാണ് ലുലു മാള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ശൃംഖലകളും നടത്തുന്ന ബിസിനസ് ഗ്രൂപ്പാണ് ലുലു. ലുലു ഗ്രൂപ്പിന് ഇന്ത്യയില്‍ ആകെ എട്ട് മാളുകളാണുള്ളത്. അതില്‍ അഞ്ചെണ്ണവും കേരളത്തിലാണ്. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലാണ് കേരളത്തിലെ മാളുകള്‍.

Lulu Mall

കര്‍ണാടകയിലെ ബെംഗളൂരു, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മറ്റു മൂന്ന് മാളുകള്‍. ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാന്‍ഡിന് കീഴിലാണ് ലുലു ഗ്രൂപ്പ് മാളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ലുലു ഗ്രൂപ്പ് നിരവധി നഗരങ്ങളിലേക്ക് ശാഖകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ മാത്രം നാലോളം മാളുകളും മിനി മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമൊക്കെ നിര്‍മാണത്തിലാണ്.

ഇതിന് പുറമെ മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ വിപുലീകരണം ആസൂത്രണം ചെയ്യുന്നുണ്ട്. യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ചെയര്‍മാനും മലയാളിയായ എംഎ യൂസഫലിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളില്‍ ഒന്നായ ലുലുവിന് ജിസിസി രാജ്യങ്ങളിലും മറ്റിടങ്ങളിലുമായി 259 ഔട്ട്ലെറ്റുകളുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന 50 റീട്ടെയിലര്‍മാരില്‍ ഒന്നാണ് ലുലു ഗ്രൂപ്പ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+