ലുലു മാള്‍ ലഖ്നൗന് അഭിമാന നേട്ടം : 2 വർഷം കൊണ്ട് 3 കോടി പിന്നിട്ടു.. പിന്നാലെ വന്‍ ആഘോഷം
മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലെ ലഖ്നൗലാണ്. 2022 ജുലൈയിലായിരുന്നു ലഖ്നൗലെ മാള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ ചില വിവാദങ്ങളും മാളുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നു. എന്നാല്‍ പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷങ്ങള്‍ കൊണ്ട് തന്നെ അഭിമാനകരമായ നേട്ടമാണ് ലഖ്നൗ ലുലുമാള്‍ സ്വന്തമാക്കിയത്.
രണ്ട് വർഷത്തിനിടെ 3 കോടിയിലേറേപ്പേർ ലഖ്നൗലെ മാളില്‍ എത്തിയതെന്നാണ് കണക്ക്. മാള്‍ അധികൃതർ തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ലഖ്‌നൗവിലെ ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ സ്ഥിതി ചെയ്യുന്ന 2.2 മില്യൺ ചതുരശ്ര അടി വിസ്തീർണമുള്ള മാൾ ഇന്ത്യയിലേയും വിദേശത്തേയും ഏറ്റവും വലിയ ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്.

മൂന്ന് കോടിയെന്ന നാഴിക കല്ല് പിന്നിട്ടതിന്റെ സ്മരണയ്ക്കായി ലുലു മാൾ പ്രത്യേക റീട്ടെയിലേഴ്‌സ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുകയും ചെയ്തു. ഓൺലൈൻ വോട്ടിംഗിലൂടെ വിജയികളെ തിരഞ്ഞെടുത്ത് മികച്ച റീട്ടെയിലർമാരെ ആദരിക്കുന്നതിനുള്ള ഒരു അവാർഡ് ദാനവും ചടങ്ങിന്റെ ഭാഗമായിരുന്നു.
പുരുഷന്മാരുടെ അപ്പാരൽ ബ്രാൻഡിനുള്ള അവാർഡ് യുഎസ് പോളോ സ്വന്തമാക്കിയപ്പോൾ ലുലു ഹൈപ്പർമാർക്കറ്റ് മികച്ച ആങ്കർ സ്പോർട്സ് ബ്രാൻഡായി. ബ്യൂട്ടിക്കും വെൽനസിനും നൈക്കാ, ബുക്ക്സ് ആന്‍ഡ് ഗിഫ്റ്റ് വിഭാഗത്തില്‍ ഹാംലിസ്, മികച്ച കഫേ - സ്റ്റാർബക്സ്, ഡെനിം ആന്‍ഡ് കാഷ്വല്‍- ലെവീസ്, ഇലക്ട്രോണിക്സ് - സാംസങ്, വിനോദം - പിവിആർ, ഐ വെയർ - ലെൻസ്കാർട്ട്, ഫുഡ് കോർട്ട് - ബർഗർ കിംഗ് തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ പുരസ്കാരത്തിന് അർഹരായി.
"ഞങ്ങളുടെ വിജയത്തിൻ്റെ നട്ടെല്ല് ഞങ്ങളുടെ ചില്ലറ വ്യാപാരികളാണ്. അസാധാരണമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള അവരുടെ സമർപ്പണ മനോഭാവമാണ് ഞങ്ങൾ ശക്തമായ ഉപഭോക്തൃ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ. നിങ്ങളുടെ അമൂല്യമായ പങ്കാളിത്തത്തിനുള്ള ഞങ്ങളുടെ അഭിനന്ദനത്തിൻ്റെ ഒരു ചെറിയ ടോക്കണാണ് റീട്ടെയിലേഴ്‌സ് അവാർഡ് നൈറ്റ്." ലുലു ലഖ്‌നൗ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധരൻ പറഞ്ഞു.
ഞങ്ങളുടെ വിലയേറിയ സന്ദർശകർക്കും ഉപയോക്താക്കളും നന്ദി. നിങ്ങളുടെ തുടർച്ചയായ പിന്തുണയും ഉത്സാഹവുമാണ് ഞങ്ങളെ കൂടുതല്‍ മികച്ചതാക്കാൻ സഹായിക്കുന്നത്. ലുലു ലഖ്‌നൗ തിരഞ്ഞെടുത്തതിനും ഞങ്ങളുടെ വിജയഗാഥയുടെ ഭാഗമായതിനും നന്ദി ജയകുമാർ കൂട്ടിച്ചേർത്തു.
ലഖ്‌നൗവിലെ ലുലു മാളിൽ നിലവിൽ 40-ലധികം എഫ് ആന്‍ഡ് ബി ബ്രാൻഡുകളാണ് പ്രവർത്തിക്കുന്നത്. റോയൽ കഫേ, കഫേ ഡൽഹി ഹൈറ്റ്‌സ് തുടങ്ങിയ ആഗോള പാചകരീതികളും പ്രാദേശികമായി പ്രചാരമുള്ള രീതികളും ഇവിടെ ലഭ്യമാണ്. ഫാഷൻ, സൗന്ദര്യ പ്രേമികൾക്കായി സുഡിയോ, വെസ്റ്റ് സൈഡ്, പാന്റലൂണ്‍സ്, അഡിഡാസ് ഒർജിനല്‍ല്‍, മീന ബസാർ തുടങ്ങി 300-ലധികം പ്രമുഖ ബ്രാൻഡുകളുടെ ആകർഷകമായ ശേഖരവും ലുലു മാളിൽ ഉണ്ട്.












Click it and Unblock the Notifications