Get Updates
Get notified of breaking news, exclusive insights, and must-see stories!

Lulu Job: ലുലു ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ തുറക്കുന്നു; മറ്റ് രണ്ടെണ്ണവും, 7000 പേര്‍ക്ക് ജോലി

ഷോപ്പിങ് മാള്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചവരാണ് ലുലു ഗ്രൂപ്പ്. യുഎഇയില്‍ തുടങ്ങി ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും ശേഷം പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സാന്നിധ്യമറിയിച്ച എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ പോകുകയാണ്. മൂന്ന് വമ്പന്‍ ഷോപ്പിങ് മാളുകള്‍ ഇന്ത്യയില്‍ തുറക്കാന്‍ പോകുകയാണ് ലുലു.

'മുസ്ലിം ലീഗിന് 5 കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് 2 കിട്ടണം'; ചീഫ് വിപ്പില്‍ വഴങ്ങാതെ കേരള കോണ്‍ഗ്രസ്
'മുസ്ലിം ലീഗിന് 5 കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് 2 കിട്ടണം'; ചീഫ് വിപ്പില്‍ വഴങ്ങാതെ കേരള കോണ്‍ഗ്രസ്

മലയാളി വ്യവസായികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് എംഎ യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്ന് പ്രയാണം തുടങ്ങിയ അദ്ദേഹം ഇന്ന് ലോകത്തെ പ്രധാന വ്യവസായികളില്‍ ഒരളാണ്. യുഎഇ രാജകുടുംബവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ പ്രയാണത്തിന് വേഗത കൂട്ടിയിട്ടുണ്ട് എന്ന് പറയാം. മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ തടസങ്ങള്‍ നീങ്ങി എന്ന് യൂസഫലി പറയുന്നു.

lulu job mall opening ma yusuf ali

പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ പര്യടനത്തിലാണ്. ഈ യാത്രയ്ക്കിടെ മോദി യുഎഇയില്‍ ഇറങ്ങിയിരുന്നു. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് യുഎഇ ഭരണകൂടം നല്‍കിയത്. അതിര്‍ത്തി കടന്ന് മോദിയുടെ വിമാനം യുഎഇയിലേക്ക് വരുമ്പോള്‍ സൈനിക വിമാനങ്ങള്‍ അകമ്പടി സേവിച്ചതു വ്യത്യസ്തമായ അനുഭവമാണ്. ഇന്ത്യയ്ക്ക് യുഎഇ എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ സൂചനയായും ഇത് വ്യാഖ്യാനിക്കപ്പെട്ടു.

യുഎഇ തിരിച്ചടിക്ക് ഒരുങ്ങി; സൗദി അറേബ്യയും ഖത്തറും ഇല്ലെന്ന് പറഞ്ഞു, അന്ന് സംഭവിച്ചത്‌
യുഎഇ തിരിച്ചടിക്ക് ഒരുങ്ങി; സൗദി അറേബ്യയും ഖത്തറും ഇല്ലെന്ന് പറഞ്ഞു, അന്ന് സംഭവിച്ചത്‌

മോദിയുടെ യുഎഇ സന്ദര്‍ശനം എംഎ യൂസഫലി പ്രതീക്ഷയോടെയാണ് കാണുന്നത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെട്ടിട്ടുണ്ട്. സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ ഒപ്പുവച്ചത് ഇതിന് സഹായകമായി. നിരവധി ബിസിനസുകാര്‍ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വ്യാപാരത്തിന്റെ ഹബ്ബായി യുഎഇയെ ഉപയോഗിക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.

ഇന്ത്യയില്‍ 3 ഷോപ്പിങ് മാള്‍, 25000 പേര്‍ക്ക് ജോലി

നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നത് എളുപ്പമാക്കി എന്ന് യൂസഫലി പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപത്തിന്റെ പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. അത് വലിയ കാര്യമാണ്. നേരത്തെ പ്രവാസികള്‍ക്ക് നിക്ഷേപം തുടങ്ങുന്നതിന് വലിയ തടസമുണ്ടായിരുന്നു. നിയമത്തില്‍ മാറ്റം വരുത്തിയതോടെ എല്ലാം എളുപ്പമാക്കിയെന്നും യൂസഫലി പറഞ്ഞു.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാളുകളുണ്ട്. ഇത് വുപുലീകരിക്കാനാണ് തീരുമാനം. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മാണത്തിലാണ്. യുപിയിലെ ലഖ്‌നൗവിലും തെലങ്കാനയിലെ ഹൈദരാബാദിലും നിലവില്‍ ലുലു ഷോപ്പിങ് മാളുകള്‍ പ്രവര്‍ത്തിക്കുനന്നുണ്ട്. അഹമ്മദാബാദിന് പുറമെ മറ്റു രണ്ടിടത്ത് കൂടി മാളുകള്‍ വരുമെന്നും യൂസഫലി പറഞ്ഞു.

ഇന്ത്യയില്‍ ലുലു ഗ്രൂപ്പില്‍ 18000 പേരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ധിക്കും. ഈ വര്‍ഷം ഇത് 25000 പേരായി ഉയരുമെന്നും യൂസഫലി പറഞ്ഞു. അടുത്തിടെ യുഎഇ യുദ്ധ സമാന സാഹചര്യം നേരിട്ടപ്പോള്‍ ലുലു ഗ്രൂപ്പ് മികച്ച രീതിയില്‍ ഇടപെട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് അവശ്യ വസ്തുക്കള്‍ യുഎഇയില്‍ എത്തിച്ചു. വില പിടിച്ചുനിര്‍ത്താന്‍ ഇത് സഹായകമായി എന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+