ബ്ലഡ് മൂണ്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമോ..... സമയം, ദൈര്‍ഘ്യം എത്ര, നിങ്ങളറിയേണ്ട കാര്യങ്ങള്‍
മുംബൈ: ബ്ലഡ്മൂണ്‍ പ്രതിഭാസം എങ്ങനെയിരിക്കും എന്ന അദ്ഭുതത്തിലാണ് ശാസ്ത്രപ്രേമികള്‍. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബ്ലഡ് മൂണ്‍ ദൃശ്യമാകാനുള്ളത്. എന്നാല്‍ ഇതിനെ കുറിച്ചോര്‍ത്ത് ഇപ്പോഴും ആശങ്കയിലാണ് ഇന്ത്യക്കാര്‍. ഏത് സമയത്തായിരിക്കും എവിടെയൊക്കെ ഇത് കൃത്യമായി കാണും എന്ന കാര്യങ്ങളൊക്കെ ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യങ്ങളൊക്കെ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ഗ്രഹണത്തിന് എത്ര ദൈര്‍ഘ്യമേറുമെന്നും ചിലര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ വ്യക്തമായി ഗ്രഹണം കാണുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയിലായിരിക്കും ആദ്യം കാണാന്‍ സാധിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ജനുവരി 30ന് ഇതുപോലൊരു പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് ബ്ലൂ റെഡ് സൂപ്പര്‍ മൂണുകള്‍ ഒരുമിച്ചെത്തിയിരുന്നു. ഇതും വലിയ ആവേശത്തോടെയാണ് ഇന്ത്യയിലെ ശാസ്ത്രലോകം സ്വീകരിച്ചത്. നിരവധി പേരാണ് ഈ പ്രതിഭാസം നേരിട്ടും അല്ലാതെയും കണ്ടത്.

ഏത് ദിവസം
ജൂണ്‍ 27നാണ് ഗ്രഹണം ആരംഭിക്കുക. അതായത് നാളെ. ഗ്രഹണത്തിന്റെ ദൈര്‍ഘ്യകൂടുതല്‍ കാരണം അടുത്ത ദിവസത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലഡ് മൂണാണ് ഇത്.

ബ്ലഡ് മൂണ്‍ എങ്ങനെ കാണാം
ഭൂമിയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് വ്യത്യസ്ത രീതിയിലാണ് ബ്ലഡ്മൂണ്‍ ദ്യശ്യമാകുക. അതായത് മധ്യേഷ്യ, കിഴക്കന്‍ ആഫ്രിക്കന്‍ മേഖല എന്നിവ ഇതില്‍ ഉള്‍പ്പെടും. ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മാത്രമാണ് ഇന്ത്യയില്‍ ദൃശ്യമാകുക. പൂര്‍ണമായ ഗ്രഹണം ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല. സൂര്യന്റെ ചന്ദ്രന്റെയും ഇടയില്‍ ഭൂമി വരികയും ചന്ദ്രന് ഭൂമിയുടെ നിഴലില്‍ വരികയും ചെയ്യുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. വൈകുന്നേരം മുതല്‍ സൂര്യാസ്തമയം വരെ ഭൂമിയുടെ നിഴലില്‍ നില്ക്കുന്ന ചന്ദ്രനെ സാധാരണ നിരീക്ഷകര്‍ കാണുന്നുണ്ട്. എന്നാല്‍ ബ്ലഡ്മൂണ്‍ വരുന്ന ദിവസം ഇതിന് ചില മാറ്റമുണ്ടാകും.

സമയം വ്യത്യസ്തമാകും
ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പൂര്‍ണമായ രീതിയില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ദില്ലിയില്‍ പൂര്‍ണമായ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും. പൂര്‍ണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രന് ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഇത് 51 മിനുട്ടോളം നീളും. ഈ സമയം കൂടുതല്‍ ഇരുട്ടായിരിക്കും. രാത്രി 2.43ന് ഗ്രഹണം അവസാനിക്കും. 3.49ന് ഭാഗികമായ ഗ്രഹണം വീണ്ടും ആരംഭിക്കും. 4.58ന് ഗ്രഹണത്തിന്റെ തുടക്കം അവസാനിക്കും. ആറുമണിക്കൂര്‍ 14 മിനുട്ടാണ് ആകെ വേണ്ടി വരുന്ന സമയം.

നേരിട്ട് കാണാനാവുമോ
ഗ്രഹണം നേരിട്ട് കാണുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. കണ്ണിന് പ്രത്യേക സംരക്ഷണത്തിന്റെ ആവശ്യം പോലും ഇല്ല. ബൈനോക്കുലറോ ടെലസ്കോപ്പോ പോലും ആവശ്യമില്ല. പക്ഷേ പ്രശ്നം മഴയാണ്. ഇന്ത്യയില്‍ മഴക്കാലമായതിനാല്‍ ആകാശം ഇരുണ്ടിരിക്കും. അതിനാല്‍ നേരിട്ട് കാണുക ബുദ്ധിമുട്ടേറിയതാകും. ഇക്കാരണത്താല്‍ ബൈനോക്കുലറുകള്‍ ഉപയോഗിക്കാവുന്നതാണ്.

എവിടെയൊക്കെ ദൃശ്യമാകും
ഇന്ത്യയില്‍ ബ്ലഡ് മൂണ്‍ നന്നായി തന്നെ ദൃശ്യമാകുമെന്ന് വ്യക്തമായിട്ടുണ്ട്. ദക്ഷിണ അമേരിക്ക, കിഴക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിലും ബ്ലഡ് കാണാം. അതേസമയം നോര്‍ത്ത് അമേരിക്കയില്‍ ബ്ലഡ് മൂണ്‍ ദൃശ്യമാവില്ല. അവര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാത്രമേ അവര്‍ക്ക് ഇനി ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കൂ.

ഏതൊക്കെ നഗരങ്ങള്‍
ഇന്ത്യയില്‍ ദില്ലിയെ കൂടാതെ മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലും ചന്ദ്രഗ്രഹണം മനോഹരമായി കാണാന്‍ സാധിക്കും. പലയിടത്തുമുള്ള ശാസ്ത്രജ്ഞര്‍ നൂറ്റാണ്ടിലെ ചന്ദ്രപ്രതിഭാസം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ജനുവരിയില്‍ വന്നതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ചന്ദ്രന് ഈ ദിവസത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ചമ്പക്കര മാര്‍ക്കറ്റില്‍ ഹനാന് വരാറുണ്ട്.... കണ്ടവരുമുണ്ട്.... പിന്തുണയുമായി മണികണ്ഠന്
ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകം, എന്താണ് ബ്ലഡ് മൂണ്‍, ചന്ദ്ര ഗ്രഹണം, നിങ്ങള്‍ അറിയേണ്ടതെല്ലാം!