കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവന്ന് തുടുത്ത് ചന്ദ്രൻ; നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമായി; ചിത്രങ്ങൾ...

  • By Desk
Google Oneindia Malayalam News

ദില്ലി: ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി 11.45 ന് ആരംഭിച്ച ചന്ദ്രഗ്രഹണം പുലർച്ചെ 5 മണി വരെ നീണ്ടു നിന്നു. 1 മണിക്കൂർ 42 മിനിറ്റ് 57 സെക്കന്റ് സമയം പൂർണ ചന്ദ്രഗ്രഹണം നീണ്ടുനിന്നു.

ഇന്ത്യയിൽ 10.42 ഓടെയാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. 11.45 മുതൽ കൂടുതൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഒരു മണിമുതൽ പൂർണഗ്രഹണം ആരംഭിച്ചു. ഈ സമയം ചുവന്ന നിറത്തിലായിരുന്നു ചന്ദ്രൻ.

 ഗ്രഹണം കാണാൻ

ഗ്രഹണം കാണാൻ

നൂറ്റാണ്ടിലെ ഈ വിസ്മയം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ തടിച്ചുകൂടി. സൂര്യഗ്രഹണത്തെ പോലെ ഹാനികരമായ രശ്മികൾ ഇല്ലാത്തതിനാൽ നഗ്ന നേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ സാധിച്ചു.

ഏഷ്യയിലും ആഫ്രിക്കയിലുമാണ് പൂർണഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത്. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആസ്ട്രേലിയയിലും ഗ്രഹണം ഭാഗികമായിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം ഉണ്ടാകുന്നത്. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയും.

ദൈർഘ്യമേറിയത്

ദൈർഘ്യമേറിയത്

2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്. ഒരു മണിക്കൂർ 46 മിനിറ്റായിരുന്നു ദൈർഘ്യം. 2011 ജൂൺ 15നുണ്ടായ ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം ഒരു മണിക്കൂർ 40 മിനിറ്റായിരുന്നു.

ജയ്പ്പൂർ

ജയ്പ്പൂരിൽ നിന്നുള്ള ചന്ദ്രഗ്രഹണത്തിന്റെ ദൃശ്യങ്ങൾ.

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ചന്ദ്രഗ്രഹണ ദിനത്തിലെ കാഴ്ച.

ഇസ്രായേൽ

ഇസ്രായേൽ

ഇസ്രായേലിലിലെ ടെൽ അവീവിൽ നിന്നും ദൃശ്യമായ ബ്ലഡ്മൂണിന്റെ ചിത്രം.

ദില്ലി

ദില്ലി നെഹ്റു പ്ലാനറ്റോറിയത്തിൽ നിന്നുള്ള ഗ്രഹണത്തിന്റെ ചിത്രങ്ങൾ

English summary
Lunar Eclipse 2018: See the Stunning ‘Blood Moon’ pics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X