Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? കുളിക്കേണ്ടതുണ്ടോ?: മിത്തുകളും അന്ധവിശ്വാസങ്ങളും

ദില്ലി: ഈ വര്‍ഷത്തെ ആദ്യത്തെ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19 ന് ദ‍ൃശ്യമാകും. 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഖ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്. അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അപൂര്‍വ്വ ചന്ദ്രഗ്രഹണം കാണാനാകുമെന്നാണ് എംപി ബിര്‍ള പ്ലാനിറ്റോറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രൊസാദ് ദുരൈ വ്യക്തമാക്കുന്നത്.

നവംബര്‍ 19ന് ഉച്ചയ്ക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകീട്ട് 4.17ന് അവസാനിക്കും. ഉച്ചയ്ക്ക് 2.34നാണ് പരമാവധി ഭാഗിക ചന്ദ്രഗ്രഹണം ഭൂമിയില്‍ നിന്ന് കാണാനാവുക. 1440 ഫെബ്രുവരി 18നായിരുന്നു ഇത്രയും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ഏറ്റവും ഒടുവില്‍ നടന്നത്. ഇനി ഈ അപൂര്‍വ്വ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്നുമാണ് ദുരൈ അഭിപ്രായപ്പെട്ടത്.

ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും സംബന്ധിച്ച നമുക്കിടയില്‍ ധാരാളം അന്ധവിശ്വാസങ്ങളും

ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും സംബന്ധിച്ച നമുക്കിടയില്‍ ധാരാളം അന്ധവിശ്വാസങ്ങളും മിത്തുകളും നിലനില്‍ക്കുന്നുണ്ട്. ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച്, രാഹു ദേവൻ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നതാണ് ചന്ദ്രഗ്രഹണം. ഇന്ത്യയില്‍ ഇതാണ് മിത്തെങ്കില്‍ വിയറ്റ്നാമിലെ ഒരുമിത്ത് അനുസരിച്ച് ഒരു തവളയാണ് സൂര്യനേയും ചന്ദ്രനേയും വിഴുങ്ങുന്നത്. ചൈനയിൽ എത്തുമ്പോഴാവട്ടെ ഈ ജോലി ഒരു വ്യാളിയുടേതാണ്. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ മിത്ത് അനുസരിച്ച് അമേരിക്കന്‍ കടുവ ചന്ദ്രനെ ആക്രമിക്കുകയും തിന്നുകയും ചെയ്തപ്പോള്‍ ചന്ദ്രന്‍ ചുവപ്പുനിറമായെന്നും അതാണ് ബ്ലഡ് മൂണ്‍ എന്നുമാണ് വിശ്വാസം.

കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്‍

ശാസ്ത്രീയമായ ധാരണകൾ നിലവിൽ വരുന്നതിനു മുമ്പായി

ശാസ്ത്രീയമായ ധാരണകൾ നിലവിൽ വരുന്നതിനു മുമ്പായിരുന്നു ഇത്തരം മിത്തുകള്‍ക്ക് പ്രചാരം ലഭിച്ചിരുന്നത്. രസകരമായ പല മിത്തുകളും ഗ്രഹണത്തെ സംബന്ധിച്ച് ഉണ്ടായിരുന്നു. ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിച്ചതോടെ ഇത്തരം അബന്ധ ധാരണകള്‍ എല്ലാം മാറി. എങ്കിലും ചിലരെങ്കില്‍ ഈ മിത്തുകളില്‍ ഇപ്പോഴും വിശ്വസിക്കുന്നു.

ഇതുപോലെ തന്നെ നിരവധി അന്ധ വിശ്വാസങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്

ഇതുപോലെ തന്നെ നിരവധി അന്ധ വിശ്വാസങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നുള്ളത്. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പലതരം രശ്മികൾ ഭൂമിയിലെത്തും. ആ സമയത്ത് ഭക്ഷണം പുറത്തെടുത്താല്‍ അതിലേക്ക് വിഷം പടരും എന്നാണ് അന്ധവിശ്വാസം. അങ്ങനെ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്ന് വ്യക്തമാണെങ്കില്‍ പലരും ഇപ്പോഴും ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാറില്ല.

ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം

ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം ഇത്തരം നിരവധി അന്ധവിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. അതേസമയം ഗ്രഹണസമയത്ത് ചന്ദ്രനേയും സൂര്യനേയും നേരിട്ട് നോക്കരുത് എന്ന് പറയുന്നതില്‍ അടിസ്ഥാനമുണ്ട്.
ഗ്രഹണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യനെ നേരിട്ടു നോക്കരുത്, അതു നല്ലതല്ല. എന്നാൽ അതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക കണ്ണട വെച്ചോ പ്രൊജക്ഷൻ രീതികൾ ഉപയോഗിച്ചോ സൂര്യനെ കാണുന്നതില്‍ കുഴപ്പമില്ല

ചാണകവെള്ളത്തിലും മഷി കലക്കിയ വെള്ളത്തിലും ഗ്രഹണസമയത്ത് സൂര്യനെ കാണുന്ന

ചാണകവെള്ളത്തിലും മഷി കലക്കിയ വെള്ളത്തിലും ഗ്രഹണസമയത്ത് സൂര്യനെ കാണുന്നവരുണ്ട്. എന്നാല്‍ ഇതിലൂടെയുള്ള സൂര്യ പ്രതിബിംബത്തിന്റെ പ്രകാശ തീവ്രതയിൽ കാര്യമായ കുറവൊന്നും വരുന്നില്ല. അതുകൊണ്ട് ഇത് വേണ്ടത്ര സുരക്ഷിതമല്ലാത്ത രീതിയാണ്. അതുപോലെ തന്നെ ഗ്രഹണസമയത്ത് മാരകമായ രശ്മികൾ ഭൂമിയിൽ പതിക്കുമെന്ന പ്രചരണത്തിലും അടിസ്ഥാനമില്ല. സാധാരണ സമയങ്ങളിൽ സൂര്യനിൽ നിന്നു വരുന്ന രശ്മികൾ തന്നെയാണ് ആ സമയത്തും വരിക. മാത്രവുമല്ല അങ്ങനെ വരുന്ന രശ്മികളിൽ നല്ലൊരുഭാഗത്തെ ചന്ദ്രൻ തടയുകയാണ് ചെയ്യുന്നത്. ഇങ്ങനെ സൂര്യരശ്മികളെ ചന്ദ്രൻ തടയുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍; പങ്കുവെച്ചത് കഥകളിക്കൊരുങ്ങുന്ന ചിത്രങ്ങല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+