Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര്‍ണ ചന്ദ്രഗ്രഹണം അവസാനിച്ചു; വിസ്മയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ലോകം

Nov 08, 2022, 7:40 pm IST

പാട്‌നയില്‍ നിന്നുള്ള ചാന്ദ്രഗ്രഹണത്തിന്റെ ദൃശ്യം
Nov 08, 2022, 7:38 pm IST

ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങള്‍
Nov 08, 2022, 6:43 pm IST

പൂര്‍ണ ചന്ദ്രഗ്രഹണം അവസാനിച്ചു. നിലവില്‍ രണ്ടാം ഭാഗിക ചന്ദ്രഗ്രഹണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്
Nov 08, 2022, 5:53 pm IST

മെല്‍ബണിലെ ചന്ദ്രഗ്രഹണം
Nov 08, 2022, 4:28 pm IST

പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു. ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നതിനാല്‍ ചന്ദ്രന്‍ ഇപ്പോള്‍ ചുവപ്പായാണ് കാണപ്പെടുന്നത്.
Nov 08, 2022, 3:44 pm IST

ചന്ദ്രഗഹണ സമയമായത് കൊണ്ട് നിരവധി ക്ഷേത്രങ്ങള്‍ അടച്ച്പൂട്ടിയിരുന്നു. എന്നാല്‍ മൂന്ന് ക്ഷേത്രങ്ങള്‍ മാത്രം ഈ സമയത്ത് തുറന്ന് കിടന്നു. ഗ്രഹണം എന്നത് ജ്യോതിഷ പ്രകാരം അശുഭകരമായ സമയമായിട്ടാണ് കരുതുന്നത്‌
Nov 08, 2022, 2:17 pm IST

ഉത്തര്‍പ്രദേശില്‍ ചന്ദ്രഗ്രഹത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ കവാടം അടച്ച് മൂടി. പലരും ക്ഷേത്രത്തിന് പുറത്തുനിന്നാണ് പ്രാര്‍ത്ഥിച്ച് മടങ്ങിയത്‌
Nov 08, 2022, 2:16 pm IST

ഉത്തരാഖണ്ഡില്‍ ബദ്രിനാഥ് ക്ഷേത്രം അടച്ചു. ചന്ദ്രഗ്രഹണം അവസാനിച്ച ശേഷം 6.25ന് ക്ഷേത്രം വീണ്ടും തുറക്കും
Nov 08, 2022, 10:57 am IST

അഗര്‍ത്തല, ഐസ്വാള്‍, ഭഗല്‍പൂര്‍, ഭുവനേശ്വര്‍, കട്ടക്ക്, കൊഹിമ, കൊല്‍ക്കത്ത, ഡാര്‍ജിലിംഗ് എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്ര ഗ്രഹണത്തിന്റെ അവസാന ഘട്ടവും ദൃശ്യമാകും
Nov 08, 2022, 10:56 am IST

കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല. ഭാഗികമായ ചന്ദ്രഗ്രഹണം കാണാം. 15 മിനുട്ട് വരെ ദൈര്‍ഘ്യമുണ്ടാവും
Nov 08, 2022, 10:55 am IST

പകല്‍ സമയമായതിനാല്‍ ഗ്രഹണം പൂര്‍ണമായി ഇന്ത്യയില്‍ കാണാനാവില്ല. ആറ് മണിയോടെ ഗ്രഹണത്തിന്റെ അവസാന ദൃശ്യങ്ങള്‍ ഇന്ത്യയില്‍ കാണാന്‍ സാധിക്കും
Nov 08, 2022, 10:54 am IST

3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പ ൂര്‍ണമായി 5.12ന് അവസാനിിക്കും. ഭാഗിക ഘട്ടം 6.19നും അവസാനിക്കും.
Nov 08, 2022, 10:49 am IST

ഇന്ന് ഇന്ത്യന്‍ ഉച്ചയ്ക്ക് 2.39ന് ഗ്രഹണം ആരംഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം
Nov 08, 2022, 9:23 am IST

ഈ വര്‍ഷത്തെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രഗ്രഹണം ഏഷ്യ, ഓസ്‌ട്രേലിയ, നോര്‍ത്ത് അമേരിക്ക, ഉത്തര-കിഴക്കന്‍ യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും
Nov 08, 2022, 8:26 am IST

ചന്ദ്രഗ്രഹണത്തിന്റെ ആരംഭം യഥാര്‍തഥ സമയത്തിന്റെ ഒന്‍പത് മണിക്കൂര്‍ മുമ്പാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ ഇത് ദൃശ്യമാകുക മണിക്കൂറുകള്‍ കഴിഞ്ഞാണ്.
Nov 08, 2022, 8:24 am IST

പഞ്ചാംഗ പ്രകാരം രാവിലെ നവംബര്‍ എട്ടിന് 9.21ന് ചന്ദ്രഗ്രഹണം ആരംഭിക്കും. വൈകിട്ട് 6.18നാണ് ചന്ദ്രഗ്രഹണം അവസാനിക്കുക
Nov 07, 2022, 11:12 pm IST

ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ട് ഭൂമിയുടെ നിഴലിൽ പ്രവേശിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
Nov 07, 2022, 11:12 pm IST

സൂര്യപ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ, അത് ഭൂമിക്കപ്പുറം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വ്യാപിക്കുന്ന ഒരു നിഴൽ വീഴ്ത്തുന്നു.
Nov 07, 2022, 11:12 pm IST

സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്ന ഒരു പൂർണചന്ദ്ര ദിനത്തിലാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കാന്‍ ഇനി മണിക്കൂറുള്‍ മാത്രമാണുള്ളത്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ച് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രഗ്രഹണവും സംഭവിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. നവംബര്‍ എട്ടിന് ദൃശ്യമാകുന്ന ഈ ചന്ദ്രഗ്രഹണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും. കൂടാതെ ഓസ്ട്രേലിയ, വടക്കേ അമേരിക്ക, വടക്കന്‍, കിഴക്കന്‍ യൂറോപ്പിന്റെ ഭാഗങ്ങള്‍, തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഈ വര്‍ഷത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ സാധിക്കും.

lunar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+