കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസകോശത്തിൽ അണുബാധ; പ്രണബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ

Google Oneindia Malayalam News

ദില്ലി; മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതായി ആർമി റിസർച്ച് ആന്റ് റഫറൽ ഹോസ്പിറ്റൽ അറിയിച്ചു.

പ്രണബ് മുഖർജിയുടെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു

pranabmukherjee

Recommended Video

cmsvideo
കൊവിഡ് ചികിത്സയും ഫലിക്കുന്നില്ല | Oneindia Malayalam

കഴിഞ്ഞ 10 നാണ് പ്രണബ് മുഖർജിയെ കുളിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം തുടരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിന്നാലെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.

നേരത്തേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉള്ളതായി അറിയിച്ച് മകൻ അഭിജിത്ത് മുഖർജി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഖപ്രാപ്തിയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അഭിജിത്ത് അഭ്യർത്ഥിച്ചിരുന്നു.

ഇന്നലെ ഞാൻ അച്ഛനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ടും നിങ്ങളുടെ എല്ലാം പ്രാർത്ഥന കൊണ്ടും അദ്ദേഹത്തിന്റെ സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. അദ്ദേഹം ഉടൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു, എന്നായിരുന്നു അഭിജത്തിന്റെ ട്വീറ്റ്.

'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!

English summary
Lung infections; Pranab Mukherjee's health deteriorates: Medical bulletin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X