കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 7മരണം

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബസിന്റെ ഇന്ധനടാങ്ക് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയും തീപ്പിടിക്കുകയുമാണുണ്ടെയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ ആകെ 49 യാത്രക്കരുണ്ടായിരുന്നെന്നാണ് വിവരം. ബാക്കി 41 പേര്‍ക്ക് രക്ഷപ്രാപിക്കാന്‍ കഴിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇരുപതു പേര്‍ക്കോളം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതമമായി പൊള്ളലേറ്റവരെ കര്‍ണാടക ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും നേരിയ പരിക്കേറ്റവരെ ഹവേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഗ്നിശമന സേനയും പൊലീസും അപകടസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ബംഗലൂരിലെ കലാശിപ്പാളയത്തു നിന്ന് പുറപ്പെട്ട ബസിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടാഴ്ട മുമ്പ് ബംഗലൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോയ ബസ് ആന്ധ്രയിലെ മഹ്ബൂബ്‌നഗറിന് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. ഡിവൈഡറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍- ഹവേരി ടൗണ്‍ പോലീസ് സ്‌റ്റേഷന്‍: 08375232333, ഹവേരി പോലീസ് കണ്‍ട്രോള്‍ റൂം: 08375237368, 9480804545, ഹവേരി എസ്പി: 9480804501, എഎസ്പി: 9480804502, ഡപ്യൂട്ടി എസ്പി : 9480804520, ഡപ്യൂട്ടി എസ്പി ഷിഗോണ്‍: 9480804522.












Click it and Unblock the Notifications