ചെന്നൈയില്‍ കൊവിഡ് ക്ലസറ്ററായി ആഡംബര ഹോട്ടല്‍; 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം സ്ഥിതിചെയ്യുന്ന ഐടിസി ഗ്രാന്റ് കോള ഹോട്ടലിലാണ് കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയില്‍ 85 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടല്‍ ജീവനക്കാരടക്കമുള്ള ആളുകള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 15ന് ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഹോട്ടലില്‍ നിന്നും 609 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 85 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഹോട്ടലില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന് നിര്‍ദേശം നല്കി.
ചെന്നൈ നഗരത്തിലെ ആഡംബര ഹോട്ടലുകളിലെല്ലാം കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്ന് ചെന്നൈ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. ചെന്നൈ നഗരത്തില്‍ സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ക്ലസ്റ്ററാണ് ഗ്രാന്റ് കോള ഹോട്ടലിലേത്. ഐഐടി മദ്രാസില്‍ ഡിസംബര്‍ മാസം 19ന് 200 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ ആളുകളിലേലേക്ക് കൊവിഡ് പകരാതിരിക്കാനുള്ള ല്ലൊ നടപടികളും സ്വീകരിച്ചതായി ഐടിസ് ഗ്രാന്റ് കോള ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. അതിഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടത് ഹോട്ടലിന്റെ ഉത്തരവാദ്ത്വമാണ്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഹോട്ടലില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications