കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ കൊവിഡ്‌ ക്ലസറ്ററായി ആഡംബര ഹോട്ടല്‍; 85 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ നഗരത്തിന്‌ സമീപം സ്ഥിതിചെയ്യുന്ന ഐടിസി ഗ്രാന്റ്‌ കോള ഹോട്ടലിലാണ്‌ കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ്‌ പരിശോധനയില്‍ 85 പേര്‍ക്ക്‌ കൊവിഡ്‌ രോഗം സ്ഥിരീകരിച്ചത്‌. ഹോട്ടല്‍ ജീവനക്കാരടക്കമുള്ള ആളുകള്‍ക്ക്‌ കൊവിഡ്‌ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 15ന്‌ ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ക്ക്‌ കൊവിഡ്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ഹോട്ടലില്‍ നിന്നും 609 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന്‌ 85 പേര്‍ക്ക്‌ കൊവിഡ്‌ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഹോട്ടലില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും കൊവിഡ്‌ പരിശോധനക്ക്‌ വിധേയരാകണമെന്ന്‌ സംസ്ഥാന ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്‌ണന്‍ നിര്‍ദേശം നല്‍കി.

ചെന്നൈ നഗരത്തിലെ ആഡംബര ഹോട്ടലുകളിലെല്ലാം കൊവിഡ്‌ ടെസ്‌റ്റ്‌ നിര്‍ബന്ധമാക്കുമെന്ന്‌ ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ചെന്നൈ നഗരത്തില്‍ സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ക്ലസ്റ്ററാണ്‌ ഗ്രാന്റ്‌ കോള ഹോട്ടലിലേത്‌. ഐഐടി മദ്രാസില്‍ ഡിസംബര്‍ മാസം 19ന്‌ 200 വിദ്യാര്‍ഥികള്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

chennai

എന്നാല്‍ കൂടുതല്‍ ആളുകളിലേലേക്ക്‌ കൊവിഡ്‌ പകരാതിരിക്കാനുള്ള ല്ലൊ നടപടികളും സ്വീകരിച്ചതായി ഐടിസ്‌ ഗ്രാന്റ്‌ കോള ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. അതിഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടത്‌ ഹോട്ടലിന്റെ ഉത്തരവാദ്‌ത്വമാണ്‌, കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌. ഹോട്ടലില്‍ കൊവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

English summary
luxury hotel ITC grand chola turned covid hotspot in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X