കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊലപാതകം എന്നത് പാശ്ചാത്യ വാക്ക്; ഇന്ത്യയില്‍ ഉപയോഗിക്കരുതെന്ന് മോഹന്‍ ഭാഗവത്

Google Oneindia Malayalam News

ദില്ലി: പാശ്ചാത്യ സൃഷ്ടിയായ 'ആള്‍ക്കൂട്ട കൊലപാതകം (lynching)' എന്ന വാക്ക് ഇന്ത്യയില്‍ ഉപയോഗിക്കരുതെന്ന് അര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. പാശ്ചാത്യ സൃഷ്ടിയായ ഈ വാക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ ഉപയോഗിക്കരുത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഉപയോഗിക്കുന്നതാണ് ആള്‍ക്കൂട്ട കൊലപാതകമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപി പിടിക്കാനുറച്ച് പ്രിയങ്ക; പുതിയ പിസിസി അധ്യക്ഷന്‍, ലഖ്‌നൗവില്‍ സ്ഥിര താമസം, തത്രങ്ങള്‍ ഇങ്ങനെ..യുപി പിടിക്കാനുറച്ച് പ്രിയങ്ക; പുതിയ പിസിസി അധ്യക്ഷന്‍, ലഖ്‌നൗവില്‍ സ്ഥിര താമസം, തത്രങ്ങള്‍ ഇങ്ങനെ..

ഇന്ത്യക്ക് പുറത്ത് ഒരു പ്രത്യേക മതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വാക്കാണ് ആള്‍ക്കൂട്ട കൊലപാതകം. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജത്തെ അപമാനിക്കാന്‍ ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരവും ആഗോളവൽക്കരണവും രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്ന ഈ സമയത്ത് ഒരു അടച്ച സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാൻ ഇന്ത്യക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

bagavth

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുക എന്ന നേരത്തെ തന്നെ ഭരണ കക്ഷിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഇരുസഭകളിലുമുള്ള മറ്റ് പാര്‍ട്ടികളുടെ കൂടെ പിന്തുണയില്‍ സമര്‍ത്ഥമായും പൊതുബോധത്തിനും അനുസൃതുമായും അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇത്തവണ സാധിച്ചു. പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും ഉള്‍പ്പടേയുള്ള ഭരണകക്ഷിയിലെ അംഗങ്ങളും പാര്‍ലെന്‍റിന്‍റെ പൊതുവികാരം ഉയര്‍ത്തിപ്പിടിച്ച മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഈ നേട്ടത്തിന് അഭിനന്ദനമര്‍ഹിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

' ഇടത് കോട്ട തകരും, 3000 വോട്ടിനെങ്കിലും അരൂര്‍ പിടിച്ചെടുക്കും'; പ്രതീക്ഷയോടെ യുഡിഎഫും ഷാനിമോളും' ഇടത് കോട്ട തകരും, 3000 വോട്ടിനെങ്കിലും അരൂര്‍ പിടിച്ചെടുക്കും'; പ്രതീക്ഷയോടെ യുഡിഎഫും ഷാനിമോളും

വളര്‍ച്ച പൂജ്യം ശതമാനത്തിലായിരുന്നെങ്കില്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിലാവുമായിരുന്നു. എന്നാല്‍ നമ്മള്‍ അഞ്ച് ശതമാനത്തില്‍ വളരുകയാണ്. നാം പരിഭ്രാന്തരാകേണ്ട ആവശ്യം എന്താണ്. നമ്മള്‍ വിഷമിക്കേണ്ട ആവശ്യമുണ്ട്. പക്ഷെ അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യരുത്. ചര്‍ച്ചകള്‍ നിക്ഷേപകരെ ആശങ്കയിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
"Lynching Alien To Bharat", Don't Use It To Defame Country, says rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X