പ്രധാനമന്ത്രിക്കെന്തിനാണ് 922 കോടിയുടെ പുതിയ കൊട്ടാരം?; വിമര്‍ശനവുമായി എംഎ ബേബി
തിരുവനന്തപുരം: ദില്ലിയിൽ പ്രധാനമന്ത്രിക്ക് താമസിക്കാൻ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ കരാറാകുന്നുവെന്ന് സിപിഎം നേതാവ് എംഎ ബേബി. പുതിയ പാർലമെൻറും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാൻ 20000 കോടിയുടെ പദ്ധതി ആയി. പാവപ്പെട്ടവർക്ക് ടെലിവിഷൻ പ്രഭാഷണങ്ങളിലൂടെ സൌജന്യ ഉപദേശം, തനിക്കു വസിക്കാൻ കൊട്ടാരമുണ്ടാക്കാൻ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പ്രധാനമന്ത്രിക്കെന്തിനാണ് 922 കോടിയുടെ പുതിയ കൊട്ടാരം?
എല്ലാ ദുരന്തങ്ങളും ഒടുവിൽ താങ്ങേണ്ടി വരുന്നത് തൊഴിലാളികളാണ്. ഇന്ത്യയിലെ പട്ടിണിക്കാരിൽ പട്ടിണിക്കാരാണ് സ്വന്തം നാട്ടിൽ കൂലിവേല പോലും കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലും മഹാനഗരങ്ങളിലും പോയി ഉപജീവനം നേടുന്നവർ. ഇന്നത്തെ കോവിഡ് മഹാമാരിയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നതും അവർ തന്നെ. കേരളം ഒഴികെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഈ കുടിയേറ്റത്തൊഴിലാളികളുടെ കാര്യം ഗൌരവമായെടുത്തിട്ടില്ല.

ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഉടനെ ദില്ലിയിൽ നിന്നും മുബൈയിൽ നിന്നും ലക്ഷക്കണക്കിനു തൊഴിലാളികളാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി സ്വന്തം നാട്ടിലേക്കു നടന്നു പോയത്. ഇന്ന് ലോക്ക് ഡൌൺ നീട്ടിയപ്പോൾ മുംബൈയിലും ഗുജറാത്തിലെ സൂറത്തിലും രോഗഭീതി വകവയ്ക്കാതെ ഈ തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുന്നു. നാട്ടിൽ പോകണം എന്നതു മാത്രമാണ് അവരുടെ ആവശ്യം. തൊഴിലും ഭക്ഷണവും ഇല്ലാതെ വലയുന്ന അവർക്കു നാട്ടിൽ പോകാൻ പ്രത്യേക തീവണ്ടികളോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അതിനു പണമില്ല.
പക്ഷേ, ദില്ലിയിൽ പ്രധാനമന്ത്രിക്ക് താമസിക്കാൻ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ കരാറാകുന്നു. പുതിയ പാർലമെൻറും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാൻ 20000 കോടിയുടെ പദ്ധതി ആയി.
പാവപ്പെട്ടവർക്ക് ടെലിവിഷൻ പ്രഭാഷണങ്ങളിലൂടെ സൌജന്യ ഉപദേശം, തനിക്കു വസിക്കാൻ കൊട്ടാരമുണ്ടാക്കാൻ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയം.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications