കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയ്ക്കായി ഇനി എം-യോഗ ആപ്പ്; എന്താണ് പ്രധാനമന്ത്രി അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷന്‍, അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദില്ലി: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എം-യോഗ ആപ്പ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ലോകമെമ്പാടും പല ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്ലിക്കേഷനില്‍ ഒരു പൊതു പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കി യോഗ പരിശീലനത്തെക്കുറിച്ചുള്ള വീഡിയോകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യോഗ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ളവര്‍ക്കായി വിവിധ ഭാഷകളില്‍ യോഗ പരിശീലന വീഡിയോകള്‍ ഉള്‍ക്കൊള്ളിക്കുന്ന ഒരു അപ്ലിക്കേഷന്‍ പുറത്തിറക്കും. ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

yoga

12 വയസ് മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് ഈ ആപ്പ് മുഖേന യോഗ പരിശീലിക്കാം. ആപ്പ് സുരക്ഷിതമാണെന്നും ഉപയോക്താക്കളുടെ യാതൊരു വിവരങ്ങളും ആപ്പ് ശേഖരിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ലഭ്യമാകുക. മറ്റ് ഭാഷകളില്‍ ഉടന്‍ തന്നെ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ

അതേസമയം, യോഗ ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ യോഗ കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്ന് മോദി പറഞ്ഞു. കൊവിഡിനെതിരെ യോഗ ഒരു ആന്തരിക ശക്തിയായി പ്രവര്‍ത്തിച്ചു. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗ്യയുടെ ലക്ഷ്യം. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെയെന്ന് ആശംസിക്കുന്നു. മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി.

ഇനി കളി മാറും; മുഖ്യമന്ത്രി പിന്നണിയിലേക്ക്, സുധാകരനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎംഇനി കളി മാറും; മുഖ്യമന്ത്രി പിന്നണിയിലേക്ക്, സുധാകരനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

Recommended Video

cmsvideo
PM Modi's magical Exercise might save economy, Trolls Rahul Gandhi | Oneindia Malayalam

എല്ലാ വര്‍ഷവും ജൂണ്‍ 21ന് ആണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് യോഗ ആഘോഷ പരിപാടികളെല്ലാം ഓണ്‍ലൈനായി നടക്കുന്നുണ്ട്. സിആര്‍പിഎഫ്, ഐടിബിപി ഉദ്യോഗസ്ഥരും ഇന്ന് പുലര്‍ച്ചെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ യോഗ ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. ആഗോളതലത്തില്‍ 190 ഓളം രാജ്യങ്ങളില്‍ യോഗാ ദിനം ആചരിക്കുന്നു. യുഎസിലെ ഇന്ത്യന്‍ എംബസിയിലും ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറിലും യോഗ ദിനം ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

ബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്കബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്ക

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
M-Yoga app; What is the new application introduced by the PM Modi In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X