കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎ യൂസഫലി പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറിയിൽ

Google Oneindia Malayalam News

ന്യൂഡെൽഹി: വാരണാസിയിൽ നടക്കുന്ന പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രമുഖ എൻ.ആർ.ഐ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ നാമനിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലിയുടെ പേര് നിർദ്ദേശിച്ചത്.

ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും യൂസഫലിക്ക് ലഭിച്ചു. യൂസഫലിയടക്കം അഞ്ച് വ്യക്തികളെയാണ് പ്രധാനമന്ത്രി ജൂറിയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

സൂക്ഷിക്കുക നിമിഷ നേരം മതി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാവാന്‍സൂക്ഷിക്കുക നിമിഷ നേരം മതി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാവാന്‍

വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാർക്കാണ് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്. അടുത്ത വർഷം ജനുവരിയിൽ ജനുവരി 21 മുതൽ 23 വരെ ഉത്തർപ്രദേശിലെ വാരണാസിയിലാണ് ഇത്തവണ പി.ബി.ഡി നടക്കുക.

news

ഉപരാഷ്ട്രപതി ചെയർമാനായ അവാർഡ് ജൂറിയിൽ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്ത അംഗങ്ങളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും കമ്മിറ്റി അംഗങ്ങളായുണ്ട്. ഒക്ടോബർ രണ്ടാംവാരം ഡൽഹിയിൽ ചേരുന്ന ജൂറിയുടെ ആദ്യയോഗത്തിൽ അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമിടും.

English summary
MA Yousafali got award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X