Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളിൽ ഏറ്റവും സമ്പന്നൻ എംഎ യൂസഫലി; 'സ്വർണത്തിൽ' തിളങ്ങി മുത്തൂറ്റും..ഇന്ത്യയിൽ അംബാനി

2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. 105 ബില്യൺ ഡോളറുമായി റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്.. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലിയാണ് (40.2 ബില്യൺ) മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവരുടെ സമ്പത്തിൽ 3.5 ബില്യൺ ഡോളറിൻ്റെ കുറവുണ്ടായെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി തന്റെ സ്ഥാനം നിലനിർത്തി.

സുനിൽ മിത്തൽ ആൻഡ് ഫാമിലിയ്ക്കാണ് നാലാം സ്ഥാനം (34.2 ബില്യൺ).ഈ വർഷം സമ്പത്തിൽ 3.5 ബില്യൺ ഡോളർ വർദ്ധനവ് വരുത്തി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയതും മിത്തലാണ്. ശിവ് നാടാർ(33.2 ബില്യൺ), രാധാകൃഷ്ണൻ ദമാനി ആൻഡ് ഫാമിലി (28.2 ബില്യൺ), ദിലീപ് ഷാങ് വി ആൻഡ് ഫാമിലി(26.3 ബില്യൺ ), ബജാജ് ഫാമിലി(21.8 ബില്യൺ), സൈറസ് പൂനാവാല (21.4 ബില്യൺ), കുമാർ ബിർള (20.7 ബില്യൺ) എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ.

forbs-1760

പുതിയതായി പട്ടികയിൽ ഇടം നേടിയവരിൽ ദോഷി സഹോദരങ്ങളാണ് പ്രമുഖർ. 7.5 ബില്യൺ ഡോളർ ആസ്തിയോടെ 37-ാം സ്ഥാനത്താണ് ഇവർ. ശേഷി അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമ്മാതാക്കളായ വാരി എനർജീസ് ആണ് ഇവരുടെ കമ്പനി.

പുതിയതായി ഇടം നേടിയ മറ്റൊരാൾ സുനിൽ വച്ചാനിയാണ് (80-ാം സ്ഥാനം, 3.85 ബില്യൺ ഡോളർ). സാംസങ്, ഷവോമി തുടങ്ങിയ ബ്രാൻഡുകൾക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഡിക്സൺ ടെക്നോളജീസിൻ്റെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.

യുഎസ്വിയിലെ ലീന തിവാരി (82-ാം സ്ഥാനം, 3.8 ബില്യൺ ഡോളർ), ശോഭയിലെ പി.എൻ.സി. മേനോൻ (87-ാം സ്ഥാനം, 3.6 ബില്യൺ ഡോളർ), കെ.പി.ആർ. മില്ലിലെ കെ.പി. രാമസാമി (97-ാം സ്ഥാനം, 3.3 ബില്യൺ ഡോളർ) എന്നിവരടക്കം നിരവധി പരിചിത മുഖങ്ങളും പട്ടികയിലേക്ക് തിരിച്ചെത്തി.കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് ഏഴ് പേരാണ് ഇത്തവണ പുറത്തായത്.

സമ്പന്നനായ മലയാളി എംഎ യൂസഫലി

വ്യക്തിഗത മലയാളി സമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 5.85 ബില്യൺ ഡോളറാണ് (51937 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 49ആം സ്ഥാനത്താണ് അദേഹം. .

5.3 ബില്യൺ ഡോളർ ആസ്തിയോടെ ജോയ് ആലുക്കാസ് ആണ് രണ്ടാമത്. 54ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. മുത്തൂറ്റ് ഫാമിലിയാണ് (മുത്തൂറ്റ് സഹോദരങ്ങൾ) ഏറ്റവും സമ്പന്ന കുടുംബം. മുത്തൂറ്റ് സഹോദരങ്ങൾ ചേർന്ന് 10.4 ബില്യൺ ഡോളറിന്റെ ആകെ ആസ്തിയാണ് മുത്തൂറ്റ് ഫാമിലിക്കുള്ളത്. 1887-ൽ സ്ഥാപിതമായ മുത്തൂറ്റ് ഫിനാൻസ്, സ്വർണ്ണം പണയം വെച്ചുള്ള വായ്പകൾ, ധനകാര്യ സേവനങ്ങൾ, വിനിമയ സേവനങ്ങൾ എന്നിവയിൽ മുൻനിരയിലാണ്.

4.1 ബില്യൺ ആസ്തിയോടെ രവി പിള്ള (73ആം സ്ഥാനം), 4 ബില്യൺ ആസ്തിയോടെ സണ്ണി വർക്കി (78ആം സ്ഥാനം), 3.7 ബില്യൺ ആസ്തിയോടെ ക്രിസ് ഗോപാലകൃഷ്ണൻ (84ആം സ്ഥാനം), 3.6 ബില്യൺ ആസ്തിയോടെ പിഎൻസി മേനോൻ (87ആം സ്ഥാനം), 3.25 ബില്യൺ ആസ്തിയോടെ ടിഎസ് കല്യാണരാമൻ (98ആം സ്ഥാനം) തുടങ്ങിയവരാണ് ആദ്യ നൂറിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+