യോഗിക്ക് നന്ദി പറഞ്ഞ് യൂസഫലി, ഉത്തർപ്രദേശിൽ ഇനി ലുലുവിന്റെ നിക്ഷേപം ഇരട്ടി, 20,000 തൊഴിലവസരം

നോയ്ഡ: ഉത്തര്‍പ്രദേശില്‍ പുതിയ വ്യവസായ പദ്ധതികള്‍ വ്യാപിപ്പിക്കാനുളള നീക്കത്തില്‍ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. സംസ്ഥാനത്ത് ഇനിയും ലുലു ഗ്രൂപ്പ് വമ്പന്‍ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി വ്യക്തമാക്കി. ഗ്രേറ്റര്‍ നോയ്ഡയില്‍ ലുലു ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന് പിന്നാലെയാണ് എംഎ യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എംഎ യൂസഫലി നന്ദി പറഞ്ഞു. നിലവില്‍ ഉത്തര്‍ പ്രദേശില്‍ പതിനായിരം കോടിയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. നാല് പുതിയ പ്രൊജക്ടുകള്‍ പ്രവര്‍ത്തന ഘട്ടത്തിലുമാണ്.

ഇനിയും പതിനായിരം കോടി കൂടി ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്തുമെന്ന് എംഎ യൂസഫലി പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശില്‍ എവിടെയൊക്കെയാവും നിക്ഷേപം, ഏത് മേഖലയിലാകും, പദ്ധതികള്‍ എപ്പോഴത്തേക്ക് പൂര്‍ത്തിയാക്കും എന്നത് അടക്കമുളള വിശദാംശങ്ങള്‍ ലുലു ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം നിക്ഷേപങ്ങളോടുളള സമീപനത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും എംഎ യൂസഫലി നന്ദി അറിയിച്ചു.

MA Yusuff Ali

''കേന്ദ്ര സര്‍ക്കാരിനോട് വളരെ അധികം നന്ദിയുണ്ട്. എന്‍ആര്‍ഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് സമാനമായി കാണുന്നതിനും അതുവഴി തങ്ങളെ പോലെയുളള എന്‍ആര്‍ഐകളെ നിക്ഷേപം നടത്താന്‍ സഹായിക്കുന്നതിനും നന്ദിയുണ്ട്. ഉത്തര്‍ പ്രദേശില്‍ ഞങ്ങളുടെ നാല് പദ്ധതികള്‍ നടക്കുന്നുണ്ട്. ഇവിടെ നിന്ന് പഴങ്ങളും പച്ചക്കറികളും അടക്കം കയറ്റുമതി ചെയ്യുന്നു''.

''പതിനായിരം കോടി ഇതിനകം യുപിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനിയൊരു പതിനായിരം കോടി കൂടി നിക്ഷേപം നടത്തും. ഇതോടെ ആകെ നിക്ഷേപം ഇരുപതിനായിരം കോടിയാകും. 16,000 പേര്‍ക്ക് ഇപ്പോള്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 20000ത്തോളം പേര്‍ക്ക് ഇനിയും തൊഴില്‍ ലഭിക്കും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും സഹായിക്കുന്നതിനും നന്ദി അറിയിക്കുന്നു'', എംഎ യൂസഫലി പറഞ്ഞു.

ഗ്രേറ്റര്‍ നോയ്ഡയിലെ ഇഥും ഗലേറിയ മാളിലാണ് ലുലുവിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ എംഎ യൂസഫലിയെ കൂടാതെ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, മന്ത്രി രാകേഷ് സച്ചന്‍ അടക്കമുളളവരും പങ്കെടുത്തു. ഇത് ഉത്തര്‍ പ്രദേശില്‍ ലുലുവിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. ലഖ്‌നൗവിലാണ് ലുലു ഗ്രൂപ്പ് ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma