കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറയാന്‍ സൗകര്യമില്ലെന്ന് കോണ്‍ഗ്രസ്;'മാപ്പ് വീര്‍'ല്‍1 00 കോടിയുടെ അപകീര്‍ത്തി കേസിന് മറുപടി

  • By Desk
Google Oneindia Malayalam News

മുംബൈ: സവര്‍ക്കറുമായി ബന്ധപ്പെട്ട് മഹരാഷ്ട്രയില്‍ കോണ്‍ഗ്രസും ബിജെപിയും ശിവസേനയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. സവര്‍ക്കറിന് ഭാരത രത്ന നല്‍കണമെന്ന നിലപാടിലാണ് ബിജെപിയും ഭരണകക്ഷിയായ ശിവസേനയും. എന്നാല്‍ ഇതിനെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഈ പോര് തുടരുന്നതിനിടയിലാണ് പുതിയ വിവാദം.

മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ മറാത്തി പ്രസിദ്ധീകരണത്തില്‍ സവര്‍ക്കറെ 'മാപ്പ് വീര്‍' എന്ന് വിശേഷിപ്പ് എഴുതിയ ലേഖനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ലേഖനത്തില്‍ കോണ്‍ഗ്രസിനെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുകയാണ് സവര്‍ക്കറുടെ കൊച്ചു മകന്‍. വിശദാംശങ്ങളിലേക്ക്

' മാപ്പ് വിദഗ്ദന്‍'

' മാപ്പ് വിദഗ്ദന്‍'

കോണ്‍ഗ്രസിന്‍റെ മറാത്തി പ്രസിദ്ധീകരണമായ ഷിധോരിയില്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിലാണ് സര്‍വ്വറിനെതിരെ പാര്‍ട്ടി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയല്ല, ക്ഷമാപണ വിദഗ്ധൻ എന്ന തലക്കെട്ടോടെയായിരുന്നു ഒരു ലേഖനം. സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ലെന്നും മാപ്പ് എഴുതി നല്‍കിയ ഭീരുവാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

 മാപ്പെഴുതി നല്‍കി

മാപ്പെഴുതി നല്‍കി

സെല്ലുലാര്‍ ജെയിലില്‍ വെച്ച് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയെന്നും ലേഖനത്തില്‍ പറയുന്നു. സവര്‍ക്കറിനെ കുറിച്ച് അജ്ഞാതമായ കാര്യങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള മറ്റൊരു ലേഖനത്തില്‍ സവര്‍ക്കറിന്‍റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.

 'വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍'

'വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍'

നേരത്തേ മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാ ദള്‍ വീഭാഗവും സവര്‍ക്കറിനെതിരെ ലഘുലേഖ പുറത്തിറക്കിയിരുന്നു. ഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. 'വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍' (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് പ്രോഗ്രാമിലാണ് വിതരണം ചെയ്തത്.

 രാഹുല്‍ സവര്‍ക്കറല്ല

രാഹുല്‍ സവര്‍ക്കറല്ല

നേരത്തേ രാഹുല്‍ ഗാന്ധിയും സവര്‍ക്കറിനെതിരെ രംഗത്തെത്തിയിരുന്നു. ദില്ലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയ്ക്കിടയായായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിന് മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

 100 കോടിയുടെ കേസ്

100 കോടിയുടെ കേസ്

അതേസമയം മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ പുതിയ ലേഖനത്തിനെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ രംഗത്തെത്തി. ലേഖനത്തില്‍ ബോംബെ ഹൈക്കോടതിയില്‍ കോണ്‍ഗ്രസിനെതിരെ 100 കോടിയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് രഞ്ജിത്ത് സവര്‍ക്കര്‍.

 അപമാനിക്കുന്നു

അപമാനിക്കുന്നു

സവര്‍ക്കറെ കോണ്‍ഗ്രസ് നിരന്തരമായി അപമാനിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയേയും രഞ്ജിത്ത് വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചതിനാല്‍ ശിവസേന നിസഹായരായെന്ന് രഞ്ജിത്ത് ആരോപിച്ചു.

 പിന്നോട്ടില്ല

പിന്നോട്ടില്ല

അതേസമയം പരമാര്‍ശത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകാന്‍ ഉദ്ദേശമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സത്യം തുറന്ന് പറഞ്ഞതിന് എത്ര അപകീര്‍ത്തി കേസ് വേണമെങ്കിലും അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷര്‍ജില്‍ പറഞ്ഞു.

 ചരിത്രം വായിക്കൂ

ചരിത്രം വായിക്കൂ

സവര്‍ക്കറുടെ കൊച്ചുമകനോട് തനിക്ക് പറയാനുള്ള ചരിത്രം വായിക്കാനാണ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ നല്‍കിയ ആളാണ് സവര്‍ക്കറെന്ന് ചരിത്ര രേഖകളില്‍ ഉണ്ട്. സത്യം പറഞ്ഞതിന്‍റെ പേരില്‍ കേസ് അഭിമുഖീകരിക്കേണ്ടി വരികയാണെങ്കില്‍ അതിന് തയ്യാറാണ്, ജയ്വീര്‍ ഷര്‍ജില്‍ പറഞ്ഞു.

 നിരോധിക്കണമെന്ന്

നിരോധിക്കണമെന്ന്

നേരത്തേ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കോണ്‍ഗ്രസ് ലേഖനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിക്കണമെന്ന് ഫഡ്നാവിസ് ആവശ്യപ്പെട്ടു. സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ ശിവസേന നിലപാട് വ്യക്തമാക്കണമെന്നും ഫഡ്നാവിസ് പറഞ്ഞു.

 പിന്‍വലിക്കില്ല

പിന്‍വലിക്കില്ല

അതേസമയം ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തു നിഷ്ഠമാണെന്നും അതുകൊണ്ട് തന്നെ അവ പിന്‍വലിക്കുന്ന പ്രശ്നം പോലും ഉദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു.

 മാപ്പ് പറയില്ല

മാപ്പ് പറയില്ല

ഫഡ്നാവിസ് രാഷ്ട്രീയം കളിക്കുകയാണ്. മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ അസ്വസ്ഥ സൃഷ്ടിക്കുകയാണ് ബിജെപി ലക്ഷ്യം. ലേഖനം പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

'ആര്‍ത്തവം അശുദ്ധം'; 68 വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു, വിവാദം

പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച തുക ആഷിഖ് അബുവും സംഘവും തട്ടി? വിശദീകരണം

English summary
'Maafiveer' Jibe; won't say sorry says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X