'മായഗംഗേ'..ബനാറസിലെ പ്രണയ ഗാനം..വീഡിയോ പുറത്തുവിട്ടു
ബെംഗളൂരു; ബെൽ ബോട്ടം എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം കന്നഡ സംവിധായകൻ ജയതീർത്ഥ ഒരുക്കുന്ന പുതിയ ചിത്രമായ ബനാറസിലെ ഗാനം പുറത്തിറങ്ങി. 'മായഗംഗേ' എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അജനീഷ് ലോക്‌നാഥ് ഈണമിട്ട ഗാനം അർമാൻ മാലിക് ആണ് ആലപിച്ചിരിക്കുന്നത്. ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

പ്രണയ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖമായ സയിദ് ഖാനാണ് നായകൻ.
സോണാൽ മൊണ്ടേറോ നായികയായെത്തിയ ചിത്രം വലിയ ആകാംഷയാണ് പ്രേക്ഷകരിൽ നിറയ്ക്കുന്നത്.നേരത്തേ ചിത്രത്തിന്റെ പ്രമോ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. പിന്നാലെ എത്തിയ 'മായ ഗംഗേ'ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

റെക്കോഡ് തുകയ്ക്കാണ് ടി സീരീസും ലഹരി ഓഡിയോയും ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്.അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ബനാറസ് ഒരു പാൻ ഇന്ത്യ റിലീസായിരിക്കും. നാഷണൽ ഖാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അച്യുത് കുമാർ, സുജയ് ശാസ്ത്രി, ബർകത് അലി, ദേവരാജ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.













Click it and Unblock the Notifications