3 മൂർഖനുമായി അഭ്യാസം; കളി കാര്യമായി; വീഡിയോ വൈറൽ; അഭ്യാസി ആശുപത്രിയിൽ
ബെംഗളൂരു: 3 മൂർഖൻ പാമ്പുകളുമായി അഭ്യാസം പ്രകടനം നടത്തിയ കര്‍ണാടക സ്വദേശിക്ക് പാമ്പ് കടിയേറ്റു. സിർസിയിൽ നിന്നുള്ള പാമ്പ് പിടുത്തക്കാരനായ മാസ് സെയ്ദിനാണ് പാമ്പ് കടിയേറ്റത്.
മൂന്ന് പാമ്പുകളുമായി നടത്തിയ അഭ്യാസത്തിൽ ഒരു പാമ്പ് ഇയാളെ അക്രമിക്കുകയായിരുന്നു. 20 വയസ്സുണ്ട് കടിയേറ്റ ഇയാൾക്ക്. കർണാടകയിലെ സിർസിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മാസ് സെയ്ദ്.
പാമ്പുകളെ വെച്ച് അഭ്യാസം പ്രകടനം നടത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. മൂന്ന് പാമ്പുകളെയാണ് ഇയാൾ അപകടകരമായ രീതിയിലാണ് കൈകാര്യം ചെയ്തത്.

പാമ്പുകൾക്ക് മുന്നിൽ കുനിഞ്ഞ് കിടക്കുകയും അവയുടെ വാലിൽ വലിക്കുന്നതും കൈകൾ കൊണ്ട് ചലിപ്പിക്കുന്നതും പുറത്ത് വന്ന വീഡിയോയിൽ കാണാൻ സാധിക്കും. പാമ്പുകൾ തിരിച്ച് പ്രതികരിക്കുന്ന തരത്തിലായിരുന്നു കടിയേറ്റ മാസ് സെയ്ദിനയുടെ അഭ്യാസ പ്രകടനങ്ങൾ. പാമ്പുകൾ ആംഗ്യങ്ങളോട് തിരിച്ച് പ്രതികരിക്കാറുണ്ട്. ഇത്തരത്തിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന സമയത്ത് പെട്ടെന്ന് പാമ്പ് കാലിൽ കടിച്ചത്.

മിസ്റ്റർ സെയ്ദിന്റെ യൂ ട്യൂബ് ചാനലിൽ അടക്കം അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പങ്കിട്ടിരുന്നു. ഓൺലൈൻ രംഗത്ത് ദൃശ്യങ്ങൾ വൈറലായി. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനിടെ കാലിൽ കടിക്കുന്ന ദ്യശ്യങ്ങൾ അടക്കം പുറത്ത് വന്ന വീഡിയോയിലൂടെ കാണാൻ സാധിക്കും. എന്നാൽ, കടിയേറ്റതിന് പിന്നാലെ പാമ്പിനെ വലിച്ചെറിയാൻ ഇയാൾ ശ്രമിച്ചിരുന്നു. പക്ഷെ, പാമ്പ് ഇയാളെ വിടാൻ കൂട്ടാക്കിയില്ല. ഇയാളെ തിരിഞ്ഞ് അക്രമിക്കുകയാണ് ചെയ്തത്.

ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പാമ്പിനെ കൈകാര്യം ചെയ്ത മാസ് സെയ്ദിനാണ് വിമർശിച്ച് രംഗത്ത് എത്തി. "മൂർഖൻ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഭയാനകമായ കാര്യമാണ്. പാമ്പിന്റെ ഓരോ ചലനവും ഭീഷണിയാണ്. ഇത് മനുഷ്യരുടെ ഓരോ ചലനത്തെയും പിന്തുടരും. ചിലപ്പോൾ തിരിച്ച് പ്രതികരിക്കും. മാരകമായ തരത്തിലായിരിക്കാം അവ പ്രതികരിക്കുന്നത്," - ട്വിറ്ററിൽ വീഡിയോ പങ്കിട്ട് അദ്ദേഹം എഴുതി.

പാമ്പ് കടിച്ചതിനെ തുടര്‍ന്ന് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌നേക്ക് ബൈറ്റ് ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. മൂർഖൻ എന്ന പേരിൽ അറിയപ്പെടുന്ന എല്ലാ നാഗങ്ങളും വിഷമുള്ളവയാണ്. പാമ്പുകളെ കയ്യേറ്റം ചെയ്ത് ഇയാളിൽ നിന്നും 46 ആന്റി വെനം കുപ്പികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, പാമ്പിനെ കയ്യേറ്റം ചെയ്ത മാസ് സെയ്ദിന്റെ ആശുപത്രിയിലെ ഫോട്ടോകൾ കദം പങ്കുവെച്ചിരുന്നു. " കടിയേറ്റ മാസ് സെയ്ദ് കർണാടകയിലെ സിർസിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ആശുപത്രിയിലെ ഫോട്ടോകൾ കദം പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെ ജീവനുളള ജീവികളെ ദുരുപയോഗം ചെയ്യുന്നതിന് മാസ് സയീദിനെതിരെ കേസെടുക്കണമെന്ന് മിസ് കദം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാസ് സെയ്ദിന് ഇത്തരം കൃത്യമായ അവബോധം നൽകാൻ വിദഗ്ദ്ധർ ശ്രമിക്കണമെന്ന് കദം വ്യക്തമാക്കി.

"ഒരു നല്ല വിദഗ്‌ദ്ധന് മാസ് സെയ്ദിന് ഇത്തരം കാര്യത്തിൽ അവബോധം നൽകാൻ കഴിയും. സെയ്ദ് അഹങ്കാരിയല്ല. ആശുപത്രിയിൽ കിടക്കെ സെയ്ദ് മാന്യമായി സംസാരിച്ചു. അയാൾ നല്ല രീതിയിൽ സുഖമായതിന് ശേഷം വിദഗ്‌ദ്ധർ ഇക്കാര്യം അയാളെ പറഞ്ഞ് മനസ്സിലാക്കണം. പൂർണ്ണമായി സുഖം പ്രാപിച്ച് കഴിഞ്ഞാൽ സെയ്ദ് വിദഗ്ദ്ധർ ബന്ധപ്പെടണം," കദം ഫേസ്ബുക്കിൽ എഴുതി.

അതേസമയം, മംഗലാപുരത്തെ പാമ്പും മൃഗ രക്ഷാപ്രവർത്തകനായ അതുൽ പൈയും സമാനമായി പ്രതികരിച്ചിരുന്നു. കർണാടകയിലെ സിർസിയിൽ നിന്നുള്ള പാമ്പ് പിടുത്ത പ്രേമിയായ മാസ് സയീദിന് മൂന്ന് മൂർഖൻ പാമ്പുകളെ കടിയേറ്റതായി പൈ ഫേസ്ബുക്കിൽ കുറിച്ചു. "പലരും ഇത്തരത്തിലുളള അഭ്യസങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്ന പലർക്കും ഇതിന്റെ ഗൗരവം മനസ്സിലാകുന്നില്ല. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇവ ഇടയാക്കും' - പൈ ഫേസ്ബുക്കിൽ കുറിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications