Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാഡം രണ്ട് മാസമായി വൈദ്യുതി ബില്ലൊന്നും അടക്കാറില്ല'; കങ്കണയെ പരിഹസിച്ച് മന്ത്രി

ആൾതാമസമില്ലാത്ത തന്റെ വീട്ടിൽ ഒരു ലക്ഷത്തിന് മുകളിൽ വൈദ്യുതി ബില്ല് വന്നുവെന്ന എംപിയും നടിയുമായ കങ്കണ റനൗത്തിന്റെ ആരോപണത്തിന് മറുപടിയുമായി ഹിമാചൽ വൈദ്യുതി മന്ത്രി വിക്രമാദിത്യ സിംഗ്. രണ്ട് മാസമായി കങ്കണ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും വെറും ആളുകളെ തെറ്റിധരിപ്പിക്കുകയാണ് അവരെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വിമർശനം.

'മാഡം വെറുതെ കളി പറയുകയാണ്. വൈദ്യുതി ബില്ലുകൾ അവർ അടച്ചിട്ടില്ല. എന്നിട്ടാണ് പൊതുവേദിയിൽ വെച്ച് സർക്കാരിനെ വിമർശിച്ചത്. ഇതെങ്ങനെ ശരിയാകും?', വിക്രമാദിത്യ കുറിച്ചു. കഴിഞ്ഞ ദിവസം മാണ്ടിയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ഹിമാചൽ സർക്കാർ തനിക്കെതിരെ അമിത വൈദ്യുതി ബിൽ ഈടാക്കുകയാണെന്ന ആരോപണം എംപി ഉയർത്തിയത്.

vikramaditya

എനിക്ക് ഈ മാസം വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ആണ്. ഞാൻ അവിടെയല്ല താമസിക്കുന്നത്. ഇത് പരിതാപകരമാണ്, ഇവിടുത്തെ കോൺഗ്രസ് സർക്കാരിന് കീഴിൽ ദുരിതപൂർണമാണ് അവസ്ഥ, എന്നാണ് കങ്കണ പറഞ്ഞത്. അതേസമയം സംഭവം വിവാദമായതിന് പിന്നാലെ തന്നെ ഹിമാചൽ സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. കങ്കണയ്ക്ക് ഈടാക്കിയ ബിൽ 90,384 രൂപയാണെന്നും ഇത് രണ്ടുമാസത്തെ കുടിശികയാണെന്നുമാണ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞത്.

'ജനവരിയിലേയും ഫിബ്രുവരിയിലേയും ബില്ലുകൾക്കൊപ്പം കുടിശികയായ 32,287 രൂപയും ചേർത്താണ് പുതിയ ബിൽ. അവരുടെ വീട്ടിൽ 94.82 കിലോ വാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. മറ്റുവീടുകളിലെ വൈദ്യുതി ഉപയോഗത്തെ അപേക്ഷിച്ച് 1500 ശതമാനം അധികമാണ് ഉപയോഗം. കഴിഞ്ഞ ഒക്ടോബർ മുതൽ തന്നെ അവർ കൃത്യമായി ബില്ലുകൾ അടച്ചിരുന്നില്ല. നവംബറിലേയും ഡിസംബറിലേയും ബില്ലുകൾ ജനവരി 25ന് മാത്രമാണ് അടച്ചത്. ജനവരിയിലേയും ഫെബ്രുവരിയിലേയും ബില്ലുകൾ അടച്ചത് മാർച്ച് 25 നും . പിഴയോട് കൂടിയാണ് അതടച്ചത്. അവരുടെ വീട്ടിലെ ശരാശരി വൈദ്യുതി ഉപയോഗം 9000 യൂണിറ്റാണ്. ഇത് വളരെ ഉയർന്ന അളവാണ്',സന്ദീപ് കുമാർ പറഞ്ഞു.

എംപിക്ക് സബ്സിഡി ലഭിച്ചതായും മാനേജർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വൈദ്യുതി സബ്‌സിഡി പദ്ധതി പ്രകാരം ഫെബ്രുവരിയിലെ ബില്ലിൽ അവർക്ക് 700 രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. സാധാരണ ആളുകൾ സ്വമേധയാ ഈ സബ്സിഡികൾ ഉപേക്ഷിക്കാറുണ്ട്', മാനേജർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+