Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാഗ്ലൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ നേത്ര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിലെ പരപ്പ അഗ്രഹാര ജയിലില്‍ റിമാന്‍ഡിലുള്ള മദനിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചികിത്സ ലഭിക്കുന്നത്. ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

2013 ഒക്ടോബര്‍ 17 നാണ് മദനിയെ അഗര്‍വാള്‍ ആശുപത്രിയില്‍ നേത്ര പരിശോധനക്ക് വിധേയനാക്കിയത്. ഇടതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയാണ് ഉള്ളതെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Abdul Nazer Madani

ചികിത്സ സമയത്ത് ഭാര്യ സൂഫിയ മദനിക്ക് കൂടെ നില്‍ക്കാനും സുപ്രീം കോടതി അനുമതി കൊടുത്തിട്ടുണ്ട്. ഡിസംബര്‍ 19 ന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ച് പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

ബാംഗ്ലൂര്‍ സ്‌ഫോടന കേസുകളില്‍ കുറ്റാരോപിതനായ മദനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ കേരളത്തേയും കക്ഷി ചേര്‍ക്കണമെന്ന് കഴിഞ്ഞ ദിവസം മദനിയുടെ അഭിഭാഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+