കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഅ്ദനിയുടെ വിചാരണ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

  • By Aiswarya
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ബംഗളൂരു എന്‍ഐഎ കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

-madani.jpg

നേരത്തെ മഅ്ദനിയുടെ വിചാരണ വേഗം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഈ ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. മഅ്ദനിയുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് നവംബര്‍ 14നാണ് കര്‍ണാടക സുപ്രിംകോടതിക്ക് ഉറപ്പുനല്‍കിയത്.

ഇതനുസരിച്ച് നാലുമാസ കാലാവധി മാര്‍ച്ച് 14 ന് പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍, വിചാരണയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയുടെ ആദ്യപാദ വാദം കേട്ടതിന് ശേഷംമഅ്ദനിക്ക് രക്ഷിതാക്കളെ കാണാന്‍ കോടതി അനുവാദം നല്‍കിയിരുന്നു

English summary
abdul nasar madanis hearing will closed in three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X