കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടിയിട്ടും മദനി ജയിലില്‍ത്തന്നെ?

Google Oneindia Malayalam News

ബാംഗ്ലൂര്‍: സുപ്രീം കോടതി ജാമ്യം നല്‍കിയിട്ടും പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി ജയിലില്‍ത്തന്നെ. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മദനിക്കെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചതാണ് മദനിയുടെ മോചനം വൈകിക്കുന്നത്. ഈ രണ്ട് വാറണ്ടുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ മദനിയെ ജാമ്യത്തില്‍ വിടാനാകൂ എന്നാണ് അറിയുന്നത്.

അറസ്റ്റ് വാറണ്ട് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് മദനിയുടെ അഭിഭാഷകന്‍ കോയമ്പത്തൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സമാനമായ അപേക്ഷ കൊച്ചിയിലെ കോടതിയിലും നല്‍കിയിരുന്നു. അത് പരിഗണിച്ച ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കോയമ്പത്തൂര്‍ കോടതിയിലെ വാറണ്ട് കൂടി പിന്‍വലിച്ചാലേ മദനിക്ക് പുറത്തിറങ്ങാന്‍ പറ്റൂ. ഉച്ചവരെയും കോടതി ഇക്കാര്യം പരിഗണിച്ചിച്ചിട്ടില്ല.

madani

സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മദനിയുടെ അപേക്ഷയെത്തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്. മദനിയെ കാണാന്‍ ബാംഗ്ലൂരില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൂഫിയ മദനി കൊച്ചി എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കര്‍ണാടകത്തിലെ ജയിലില്‍ കഴിയുന്ന മദനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുപ്രീം കോടതി ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. പ്രമേഹ രോഗിയായ മദനിക്ക് സ്വന്തം നിലയ്ക്ക് ചികിത്സ തേടുന്നതിന് ജാമ്യം അനുവദിച്ചെങ്കിലും കേരളത്തില്‍ വരുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

English summary
PDP Chairman Abdul Nazar Madani still in Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X