കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ നേത്ര ശസ്ത്രക്രിയ മുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നേത്ര ശസ്ത്രക്രിയ മുടങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2013 ഒക്ടോബര്‍ 24 നാണ് മദനിയെ നേത്ര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത പ്രമേഹ രോഗ ബാധിതനാണ് അബ്ദുള്‍ നാസര്‍ മദനി. ഇപ്പോള്‍ പ്രമേഹം ഉയര്‍ന്ന അളവിലാണെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തില്‍ ശസ്ത്രികിയ സാധ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. അതിനാല്‍ മദനിയെ വീണ്ടും ജയിലിലേക്ക് തന്നെ മാറ്റി.പ്രമേഹം നിയന്ത്രണ വിധേയമായാല്‍ വീണ്ടും നേത്ര ചികിത്സ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Abdul Nazer Madani

2013 ഒക്ടോബര്‍ 17 നാണ് മദനിയെ അടിയന്തര നേത്ര ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. മദനിയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാം എന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 19 ന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കി തിരികെ ജയിലില്‍ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ചികിത്സ സമയത്ത് ഭാര്യ സൂഫിയ മദനിയെ കൂടെ നിര്‍ത്താനും കോടതി അനുവാദം കൊടുത്തിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് മദനി ഉള്ളത്.

English summary
PDP Chairman Abdul Nazer Madani's eye surgery post poned due acute diabetes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X